നാവിൽ നീ കാതിൽ നീ

നാവിൽ നീ കാതിൽ നീ
കണ്ണിൽ നീ മാതാവേ
പൂവിൽ നീ പുല്ലിൽ നീ
പുണ്യം നീ മാലാഖേ
തഴുകി നീ വിരലാലെ വെയിൽപോലെ മിഴിനീളെ
ഒഴുകി നീ അഴകോടെ പുഴപോലെ വഴിനീളെ
കന്യേ ധന്യേ നീ
നാവിൽ നീ കാതിൽ നീ
കണ്ണിൽ നീ മാതാവേ
പൂവിൽ നീ പുല്ലിൽ നീ
പുണ്യം നീ മാലാഖേ
തഴുകി നീ വിരലാലെ വെയിൽപോലെ മിഴിനീളെ
ഒഴുകി നീ അഴകോടെ പുഴപോലെ വഴിനീളെ
കന്യേ ധന്യേ നീ

നിൻ മുലപ്പാലിന്റെ ഉറവയാം അരുവികൾ
മണ്ണിന്റെ ചുണ്ടിലെ അമൃതബിന്ദു
നിൻ മുകിൽ പ്പാട്ടിന്റെ മഴയിലെ കുരുവികൾ
കൊഞ്ചുന്ന സ്നേഹമെൻ ഹൃദയബന്ധു
പകലാണു നീ തണലാണു നീ
പകരമൊന്നില്ലാത്ത പദമാണു നീ
കന്യേ ധന്യേ നീ

നിൻ നിറക്കൂടിന്റെ പടവിലായിരവുകൾ
നേടുന്നു തിങ്കളിൻ ധവള താലം
നിൻ ചിരിക്കൂട്ടിന്റെ തളികയിൽ പുലരികൾ
കൈതൊട്ടു തീർക്കുമിന്നരുണബിംബം
നിറമേഴു നീ സ്വരമേഴു നീ
നിറയുന്നു പതിവായി കരയുന്നു നീ
കന്യേ ധന്യേ നീ

നാവിൽ നീ കാതിൽ നീ
കണ്ണിൽ നീ മാതാവേ
പൂവിൽ നീ പുല്ലിൽ നീ
പുണ്യം നീ മാലാഖേ
തഴുകി നീ വിരലാലെ വെയിൽപോലെ മിഴിനീളെ
ഒഴുകി നീ അഴകോടെ പുഴപോലെ വഴിനീളെ
കന്യേ ധന്യേ നീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
navil nee kathil nee

അനുബന്ധവർത്തമാനം