മനസ്സുകൾ തമ്മിൽ

മനസ്സുകൾ തമ്മിൽ പിരിയുകയല്ലോ
പ്രിയരേ പ്രിയരേ
പരിചിതലോകം മറയുകയല്ലോ ഇരുളാൽ
സ്നേഹമിതേതോ പഴയൊരു വാക്കായി
പൊലിവൂ വെറുതേ..
ഓർമ്മകൾപോലെ ഇതളുകൾ വീണു
ഓ ഓ മഴയായി വെയിലായി കാലം കൊടി മാറി
പിന്നെയും തിരയായി നുരയായി സദാസാഗരം
മാനസം വഴിമാറി ഗതിമാറി പോയിടുമീ ജീവിതം
പലരായി പലതായി വേറിടുമീ ജീവിതം..ഹോ..ഹോ

കാലം തീർത്തൊരു കള്ളികൾക്കുള്ളിൽ
ആരോ വീഴ്ത്തിയ പകിടകൾ നാം
ഏതോ കാനലിൻ.. മായപ്പൊയ്കയിൽ
ദാഹം തീർക്കുവാൻ പോയവർ നാം
ഒരേ.. നിറങ്ങൾ ഒരേ.. പാട്ടുകൾ
ഒരേ.. കിനാക്കൾ ഒരേ.. മോഹവും
ഗെയിമർ ഗെയിമർ ഗെയിമർ ഗെയിമർ
ഗെയിമർ ഗെയിമർ ഗെയിമർ ഗെയിമർ

ഓരോ ചില്ലയിൽ കൂടുകൾ കൂട്ടി
വാഴാനോർത്തൊരു കുരുവികളേ
ഏതോ കാനന..സീമകൾ തേടുവാൻ
നീലാകാശവും താണ്ടുകയോ
ഇതാ മനസ്സിൻ സദാ.. ഓർമ്മകൾ
വൃഥാമരത്തിൽ നീളും ശാഖകൾ

ഗെയിമർ ഗെയിമർ ഗെയിമർ ഗെയിമർ
ഗെയിമർ ഗെയിമർ ഗെയിമർ ഗെയിമർ
ഓ ....ഓ ..നാനനാ ....ഓ ...ആ

scm8-YI1W9I