പാതിരാപ്പാല പൂക്കാറായി
പാതിരാപ്പാല പൂക്കാറായി ആലിലക്കാറ്റു വീശാറായി
ജാലകപ്പാളികൾ ചാരുമോ ചാരുമോ ഓ ഓ ഓ
താഴ്‌വരക്കാട്ടിലിന്നേതോ നീരൊലിച്ചാല് നീന്താനായി
താമരത്തോണിയിൽ പോരുമോ പോരുമോ ഓ ഓ ഓ
ആയിരം പൂക്കാലങ്ങൾ കൂടെയോടിവരുമോടിയോടിവരും
ആരാരും കാണാതെന്നെ പുൽകുവാൻ പുൽകുവാൻ
അതിലാഴാതെ നിന്നിൽ ഒരു സുഖദ സ്വപ്നമാവാം
വിരിമാറത്തു ചായും ഒരു കസവു ചേലയാവാം..ആവാം
പാതിരാപ്പാല പൂക്കാറായി ആലിലക്കാറ്റു വീശാറായി
ജാലകപ്പാളികൾ ചാരുമോ ചാരുമോ ഓ ഓ
തൂമഞ്ഞുതുള്ളികൾ വീഴുന്ന രാത്രിയിൽ
ചൂടുള്ളൊരോർമ്മയിൽ നീറിനീറിനീറി ഞാൻ
ആരിലും രോമാഞ്ചങ്ങൾ വാരിവാരിയിടും ഓളമായുണരും
ആരോമൽപൂക്കൾ ചൂടും വാരി ഞാൻ
പനിനീർക്കാടിനോരം നിഴൽച്ചേലയൂർന്നപോലെ
ഒരു നീർച്ചോലയോലം ചുഴിക്കാറ്റു തൊട്ടപോലെ
എഹേഎഹേയ്
ദാഹാർത്തനാഡികൾ നാഗങ്ങളാകവേ
ആരണ്യകങ്ങളിൽ തേടിതേട തേടി ഞാൻ (2)
കൂടെ നീയാടും നേരം
വളകളൂർന്നുപോയി തളകളൂർന്നു പോയി
ഈ മണ്ണിൻ ഗന്ധം വാരി ചൂടി ഞാൻ
തെളിനീർപ്പെയ്ത്തിലാഴും മരുമണലിടങ്ങൾപോലെ
ഇളനീർകുടങ്ങളേന്തും നവകേരകന്യപോലെ
എഹേഎഹേയ്
പാതിരാപ്പാല പൂക്കാറായി ആലിലക്കാറ്റു വീശാറായി
ജാലകപ്പാളികൾ ചാരുമോ ചാരുമോ ഓ ഓ ഓ
താഴ്‌വരക്കാട്ടിലിന്നേതോ നീരൊലിച്ചാല് നീന്താനായി
താമരത്തോണിയിൽ പോരുമോ പോരുമോ ഓ ഓ ഓ