സാന്ധ്യതാരം തിരിയണച്ചൂ
സാന്ധ്യതാരം തിരിയണച്ചൂ..
ശ്യാമയാമം മിഴിയടച്ചൂ..
യാമിനീ നിന്‍ മൗനം തേങ്ങീ..
എങ്ങുപോയീ വനമാലീ.. എങ്ങുപോയീ വനമാലീ.
മണ്‍ചെരാതിന്‍ നാളങ്ങള്‍ മിന്നും
കണ്ണീര്‍ക്കൂരയില്‍ തനിച്ചിരിക്കേ ..ആ ..ആ (2)
ഉറങ്ങാന്‍ മറന്നു നീ പാടുകയായീ
ഏതോ സാന്ത്വന പ്രണയഗീതം..
ഏതോ സാന്ത്വന പ്രണയഗീതം..
സാന്ധ്യതാരം തിരിയണച്ചൂ..
ശ്യാമയാമം മിഴിയടച്ചൂ..
യാമിനീ നിന്‍ മൗനം തേങ്ങീ..
എങ്ങുപോയീ വനമാലീ.. എങ്ങുപോയീ വനമാലീ.
പോക്കുവെയിലിന്‍ പൊന്നാട മങ്ങി
പൂമയില്‍പ്പീലിതന്‍ ഇതള്‍ മയങ്ങീ (2)
വിളിച്ചാല്‍ കേള്‍ക്കാത്ത വിജനമാം രാവില്‍
വിരഹിണി ഇന്നും കാത്തിരിപ്പൂ..
വിരഹിണി ഇന്നും കാത്തിരിപ്പൂ..
സാന്ധ്യതാരം തിരിയണച്ചൂ..
ശ്യാമയാമം മിഴിയടച്ചൂ..
യാമിനീ നിന്‍ മൗനം തേങ്ങീ..
എങ്ങുപോയീ വനമാലീ.. എങ്ങുപോയീ വനമാലീ.
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
saandhyatharam thiriyanachu