നിഴലുകൾ നിറഞ്ഞുവോ

നിഴലുകൾ നിറഞ്ഞുവോ കരയിലെ വഴികളിൽ
അരികിലായ് മൃദുസ്വരം പതിയുവാൻ കൊതിച്ചുവോ
കാണാക്കണ്ണീരിലേ മിഴികളും ഒഴുകിയോ
മിണ്ടാമോഹങ്ങളായി മനസ്സുകൾ പിടഞ്ഞുവോ
കാണാക്കണ്ണീരുമായി ഉള്ളം വിങ്ങുന്നുവോ വല്ലാതെ

റ്റുരുരു ...റ്റുരുരു ..റ്റുരുരു ..ഉഹും ..ഉഹും..ഉം 

പാടാപാട്ടു് പാടീടുവാൻ
കേഴും ശബ്ദം ഇന്നെന്നിലോ
ഒരാകാശമെല്ലാം മറയുന്ന നേരം
മാറില്ലേ സ്വപ്നം മൂളിടുവാൻ
നിൻ കാതോരം മൊഴിയാനായ്

നിഴലുകൾ നിറഞ്ഞുവോ കരയിലെ വഴികളിൽ
അരികിലായി മൃദുസ്വരം പതിയുവാൻ കൊതിച്ചുവോ
കാണാക്കണ്ണീരുമായി ഉള്ളം വിങ്ങുന്നുവോ വല്ലാതെ