കരുമാടിക്കുന്നിന്മേലേ

കരുമാടിക്കുന്നിന്മേലേ ചെറുനെല്ലിക്കൊമ്പിൽ ചാടണ
മുറിവാലൻ അണ്ണാന്മാരുടെ കഥ കേൾക്കാൻ വായോ
മുൻ‌കോപക്കാരൻ ഹീറോ ചങ്കൂറ്റക്കാരൻ ഇവനോ
മൊടകണ്ടാൽ ഇടപെട്ടിട്ടാകെ പൊടിപൂരം..
പോരാത്തത് കേൾക്കേണം കൂട്ടായൊരു മൂന്നാള്
തപ്പും തകിലടി കൊട്ടും കുഴലുമാ
തരികിട കളിയുടെ പടയണി കാണാം
തന്നാന നാനന്നാനേ തന്നാന നാനന്നാനേ
തന്നാനേ തന്നാനേ തന്നാനേ

ഇവനാണേ ചേട്ടച്ചാര് പറയുമ്പോൾ വമ്പൻ പുലിയാ
കാര്യത്തിൽ വന്നീടുമ്പോൾ കുഞ്ഞൻ ചുണ്ടെലിയാ
ഒരു ചോദ്യം ചോദിച്ചെന്നാൽ.. പലമാതിരി ഉത്തരമേകും
വഴികാട്ടി വഴികാട്ടി പെരുവഴിയാക്കീടും...
തന്നാന നാനന്നാനേ.. തന്നാന നാനന്നാനേ
തന്നാനേ തന്നാനേ തന്നാനേ..

ഒന്നല്ല നൂറായിരം..
തല പുണ്ണാക്കി കാര്യമുണ്ടേ
ഓ അങ്ങോട്ടുമിങ്ങോട്ടും ഓടി
ഇവനില്ലാപ്പുകിലുണ്ടാക്കുന്നേ..
ഹേയ് ഇത്‌ പിരിയാതുള്ള ഫ്രണ്ട്‌ഷിപ്പ്
പലരും കൊതിക്കുന്നോരീ ഫ്രണ്ട്‌ഷിപ്പ്
ഒരു തുലാസ്സിൽ തൂങ്ങും നാലാളും ഒരുപോലെ
ഇവർക്കുലകം ചുറ്റൽ ക്രെയ്സാണേ
ബൈക്ക് ഇവർക്കെന്നും ഒരു ബെൻസാണേ
പറപറക്കുന്നൊരു ലൈഫാണേ
തന്നാന നാനന്നാനേ.. തന്നാന നാനന്നാനേ
തന്നാനേ തന്നാനേ തന്നാനേ..

എക്സ്‌ക്യൂസ് മി സാറേ..
നിങ്ങള് ക്യാരക്റ്റർ കണ്ടാലറിയാം
വിടുവായൻ തിരുമണ്ടൻ ഇവനോ ക്ളാസ്മേറ്റാ
ഇനിയുള്ളൊരു ഫ്രണ്ടാണവനോ ഇക്കൂട്ടിൽ മിസ്റ്റർ ക്ളീനാ
റ്റിപ് റ്റൊപ്പിൽ ഹൈ ജീൻസാൽ ചെത്തും സ്റ്റൈൽമാനാ
ഉടലിൽ ഇവർ രണ്ടാണേലും ഉയിരിൽ ഇവർ ഒന്നാണല്ലോ
ഇവനാളൊരു വാക്കുണ്ടേൽ മറുവാക്കില്ലല്ലോ..

ഹേയ് പ്രേമിച്ച പെണ്ണിന്റെ വീട്ടിൽ 
അവരങ്കത്തിന് പടകൂട്ടുന്നേയ്
ഓ ഇരു കൂട്ടർ ചേരുന്ന നേരം
ഇനി കല്യാണപ്പൂരം കാണാം
ഇത് മനം പോലുള്ള മംഗല്യം..
അതിനൊരുക്കുന്നുണ്ട് തന്ത്രങ്ങൾ
ഒരു കടൽ‌ത്തീരത്തെ ആഘോഷം കൂടാൻ..
ചെറു കടക്കണ്ണിന്റെ കണ്ണാടീ 
അതു മുഖം നോക്കുന്നതാരാണ്
നറു ചിരിച്ചേലുള്ള കില്ലാടി ..ആ

തന്നാന നാനന്നാനേ.. തന്നാന നാനന്നാനേ
തന്നാനേ തന്നാനേ തന്നാനേ
തന്നാന നാനന്നാനേ.. തന്നാന നാനന്നാനേ
തന്നാനേ തന്നാനേ തന്നാനേ

PYnQHHOTYh0