ഏഴുസ്വരങ്ങളിൽ ഒതുങ്ങുമോ

ഏഴു സ്വരങ്ങളിൽ ഒതുങ്ങുമോ

ഏകാന്ത ദുഃഖത്തിൻ സാഗരങ്ങൾ

സ്വപ്നങ്ങൾ മണ്ണടിഞ്ഞ ബാഷ്പകുടീരത്തിൽ

സ്വരരാഗ ഗാനങ്ങൾ വിടരുമോ (ഏഴു..)

 

 

എൻ മലർ വനികയിൽ മലരൊന്നും വിടർത്താതെ

വസന്തം വഴി മാറിപ്പോയീ (2)

തപ്തമെൻ ഹൃദയത്തിൽ കുളിരല പകരാതെ

ശിശിരവും വിട ചൊല്ലി പോയി

ഏകാകിനീ ഞാൻ ഏകാകിനീ

 

 

 

മന്ദാരം വിടരാത്ത കാളിന്ദി പുണരാത്ത

വൃന്ദാവനികയിലെ രാധ (2)

വിധിയുടെ വിപഞ്ചികയിൽ

വിടർത്തുകയാണൊരു

വിരഹത്തിൻ കരുണാർദ്ര ഗാഥ

ഏകാകിനീ ഞാൻ ഏകാകിനീ  (ഏഴു..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Ezhuswarangalil othungumo

Additional Info

അനുബന്ധവർത്തമാനം