പ്രാണപ്രിയേ

പ്രാണപ്രിയേ ഗാനപ്രിയേ
രത്നസിംഹാസനത്തിൽ വന്നിരിക്കൂ എന്റെ
രാഗമാലിക സ്വീകരിക്കൂ (പ്രാണ..)
 
നിന്നെക്കുറിച്ചു ഞാൻ പാടാൻ തുടങ്ങുമ്പോൾ
നീയെന്റെയരികിൽ വന്നിരിക്കുമ്പോൾ (2)
മാകന്ദ ശാഖയിൽ പഞ്ചമം പാടുന്ന
മധുമാസകോകിലമാകും ഞാൻ ഏതോ
മധുരാനുഭൂതിയിൽ മുഴുകും ഞാ (പ്രാണ..)
 
ഗാനത്തിലലിഞ്ഞ നിൻ ഹൃദയത്തിലായിരം
ഗന്ധർവ്വ ലോകങ്ങൾ തെളിയുമ്പോൾ (2)
നിരുപമ സംഗീത ലതികയിലൊരു പുത്തൻ
നിർവൃതിപ്പൂവായ് വീടരും ഞാനൊരു
നിത്യവസന്തമായ് വിരിയും ഞാൻ (പ്രാണ..)