പ്രഭാതശീവേലി

പ്രഭാതശീവേലി തൊഴുതു മടങ്ങുമ്പോൾ
പ്രസാദം കരുതിയതാർക്കു വേണ്ടി
അഷ്ടപദീഗാനം കേൾക്കുമ്പോൾ നിൻ മനം
ഇടയ്ക്കയായ് തുടിക്കുന്നതാർക്കു വേണ്ടി
 
 
താരകനിർമ്മാല്യം മാറ്റിയ തെളിവാനം
തങ്കത്തിൻ കതിർമാല ചൂടി
ഹരിത നികുഞ്ജത്തിൽ കുയിലുകൾ മധുരമായ്
ഹരിനാമ കീർത്തനം പാടീ
പാടീ കീർത്തനം പാടീ (പ്രഭാത..)
 
 
പ്രദക്ഷിണവഴിയിൽ തനിയെ നടന്നപ്പോൾ
നിൻ മനം വലം വെച്ചതാരെ (2)
അമ്പലനടയിൽ നീ കൈകൂപ്പി നിന്നപ്പോൾ
അകതാരിലോർമ്മിച്ചതാരേ
ആരേ ഓർമ്മിച്ചതാരേ (പ്രഭാത..)