കണ്ടു ഞാൻ കണ്ടു

കണ്ടു ഞാൻ കണ്ടു ആരും കാണാ മയിൽപ്പീലികൾ
പണ്ടേ... മാനം കാണാത്ത പൊൻപീലികൾ
ആ ...കണ്ടു.. ആഹാഹാ ..ഞാൻ കണ്ടു.. ആഹാഹാ ..
ആരും കാണാ മയിൽപ്പീലികൾ
പണ്ടേ..ആഹാ ..മാനം..ആ
കാണാത്ത പൊൻപീലികൾ..

ഒരുപുഴയായി അലഞൊറിയുന്നോർമ്മകൾ
അവയിൽ കുളിരായി കലരുന്നനുഭൂതികൾ (2)
ആഹാ... നുകരാത്ത പൂക്കൾ പോലേ..
ആഹാ... ഇമവിടരും നാളുകളിൽ .
കവിളുകളിൽ..ലലാ.. കനവുകളിൽ..ലലാ.. ഉഷസ്സുകളിൽ..ഉഹും
പൊന്നായ പൊന്നു ചാർത്തും
അയിപിരി വള്ളിയിലൂഞ്ഞാലാടുമെൻ.. താരുണ്യം

കണ്ടു.. ലലാലാ ..ഞാൻ കണ്ടു.. ലലാലാ..
ആരും കാണാ മയിൽപ്പീലികൾ.
പണ്ടേ..ലലാ..മാനം..ലലാലാ
കാണാത്ത പൊൻപീലികൾ..

നിറമണികൾ ഉതിരും പ്രിയസന്ധ്യകൾ
മിഴിയിൽ കതിരായി  വിരിയും മോഹങ്ങൾ (2)
ആഹാ.. പുലർകാല നെല്ലിപ്പൂവിൻ
ആഹാ ഓമൽ പ്രതീക്ഷകളിൽ
മുടിയിഴയിൽ.. ലലാ..വനികകളിൽ...ഉഹും...രജനികളിൽ.. ലലാ
നവരത്നപ്പൂ നിറയ്ക്കും..
അണിയംപൂ ചൂടിക്കാൻ നാണിക്കും യൗവ്വനം...

കണ്ടു.. ലലാലാ ..ഞാൻ കണ്ടു.. ലലാലാ
ആരും കാണാ മയിൽപ്പീലികൾ..
പണ്ടേ..ലലാ..മാനം..ലലാലാ
കാണാത്ത പൊൻപീലികൾ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
kandu njan kandu

Additional Info

Year: 
1986
Lyrics Genre: 

അനുബന്ധവർത്തമാനം