എൻ ജീവനിൽ മൺവീണയിൽ
എൻ ജീവനിൽ മൺവീണയിൽ നാദാഞ്ജലി
നിൻ മിഴിയിൽ ദീപാഞ്ജലി (2)
മൂവന്തി തൻ ആത്മാവിൽ ആരിന്നു പൂവിതറി (2) (എൻ ജീവനിൽ...)
ഇതിലേ വർണ്ണ മാധവം
തന്നേ പോയ സൗരഭം
ഒരു നിർവൃതിയായ് ഒരു കാറ്റലയായ്
എന്നെ പുൽകാൻ പോന്നുവോ (2)
എന്റെ കിനാവിൻ ഇതളുകളിൽ
പനിനീരാകാൻ പോന്നുവോ (2) [ എൻ ജീവനിൽ..]
കായൽ തിരകൾ പാടുമീ
പാട്ടിൻ തോണിയേറി
ഒരു നിർവൃതിയായ് ഒരു പൂവിതളായ്
ഒഴുകാൻ കൂടെ പോരുമോ (2)
കൊതുമ്പു തോണിയിൽ ഇരുന്നു നീ
ഒരു കഥ പറയാൻ പോരുമോ(2) [എൻ ജീവനിൽ..]
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
En jeevanil