പട്ടം നോക്കി പാഞ്ഞു

ഏലേലോ തന്താനേ.. ഏലേലോ തന്താനേ
ഏലേലോ തന്താനേ ..ഏലേലോ തന്താനേ
ഏലേലോ തന്താനേ ...
പട്ടം നോക്കി പാഞ്ഞു നടക്കണ പട്ടിക്കാട്ടെ വീരനിവൻ
പുകിലുംപാടി പാറി നടക്കണ പുസ്തകദ്വേഷി പരിശയിവൻ
പട്ടം നോക്കി പാഞ്ഞു നടക്കണ പട്ടിക്കാട്ടെ വീരനിവൻ
പുകിലുംപാടി പാറി നടക്കണ പുസ്തകദ്വേഷി പരിശയിവൻ

കോഴിക്കടയും വയലും തൊടിയും പുത്തരിയല്ലിവന്
കാശുണ്ടാക്കാൻ ആശയുദിച്ചാൽ മണ്ണിത് പൊന്നാക്കും
കോപ്പിരികാട്ടി പൂച്ചിരി തൂകി
പ്രണയവിലോലം നോക്കി മയക്കി
ചങ്കു കലക്കും മാന്ത്രികവേഷം ഇവനോടിനി വേണ്ടാ
കോപ്പിരികാട്ടി പൂച്ചിരി തൂകി
പ്രണയവിലോലം നോക്കി മയക്കി
ചങ്കു കലക്കും മാന്ത്രികവേഷം ഇവനോടിനി വേണ്ടാ
ഏലേലോ തന്താനേ...

കളിയുള്ളൊരു നോട്ടം വേണ്ട ചതിയുള്ളൊരു കൂട്ടും വേണ്ട
എല്ലുരുകും പണിയിൽ മുഴുകി ചോര നീരാക്കിടും
വീട്ടിലുള്ളോന്റെ നെഞ്ചിനുള്ളിലെ തീയണച്ചീടുവാൻ
ഈ നെയ്തു തീർത്തൊരാ മോഹനാളിന്റെ
രാവരങ്ങാക്കുവാൻ..
വെള്ളിവെളിച്ചം തെരുതെരെ മിന്നും മായികലോകം മറവിയിലാക്കി
നൽ‌വഴി താണ്ടി തായ്മൊഴിയേറി നേർവഴി സഞ്ചാരം
വെള്ളിവെളിച്ചം തെരുതെരെ മിന്നും മായികലോകം മറവിയിലാക്കി
നൽ‌വഴി താണ്ടി തായ്മൊഴിയേറി നേർവഴി സഞ്ചാരം
താനേനം നാനേ ..ഏലേലോ തന്താനേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
pattam nokki paanj

Additional Info

Year: 
2014
Lyrics Genre: