മായും മായാമേഘങ്ങളേ

മായും മായാമേഘങ്ങളേ
മണ്ണിൽ പൊഴിയും മാമ്പൂക്കളേ
(മായും)
നീറും നോവിൻ വേർപാടുമായ്
നിഴൽപോലെ നിൽപ്പാണു ശ്യാമയാമം
നിന്നോടു പ്രിയമാർന്ന മൂകയാമം
പൂവാങ്കുരുന്നായ് പുഴയോരമന്നും
പുലരും നിലാവായൊളിച്ചു നമ്മൾ
കാതിൽ കടുക്കൻ കണ്ണാടി സൂര്യൻ
ചിരിതൻ ചിലമ്പിൽ മണിമുത്തു നാം
രാവുറങ്ങും നേരമോ പേടിയെല്ലാം മാറുവാൻ
രാമനാമകീർത്തനം നാം
(രാവുറങ്ങും)
അച്ഛൻ വിരൽത്തുമ്പിൽ നാരായമായി
അമ്മയോ നെയ്ത്തിരി നാളമായി
വെയിലിൽ വിയർക്കുമ്പോൾ പനിനീരു പെയ്യും
ഇളനീർക്കിനാവിൻ നറുതുള്ളിയായി
കാനൽ വഴിയോരമീ കാത്തിരിപ്പു മാത്രമോ
കാലടികൾ നേർത്തുപോകെ 
(കാനൽ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mayum Maayameghangale