പ്രപഞ്ചവീണാ തന്ത്രിയിലാദ്യം

ഓ ..ഓംകാരം
പ്രപഞ്ചവീണാ തന്ത്രിയിലാദ്യം ഉയര്‍ന്ന സംഗീതം
പ്രണവസംഗീതം (2)
ഓം.. ഓം.. ഓം.. ഓംകാരം
ശ്രുതിയുണര്‍ന്നു സ്വരമുണര്‍ന്നു 
ഉണര്‍ന്നു നാദബ്രഹ്മം
ഓം.. ഓം.. ഓം... ഓംകാരം
പ്രപഞ്ചവീണാ തന്ത്രിയിലാദ്യം ഉയര്‍ന്ന സംഗീതം
പ്രണവസംഗീതം

ശംഖൊലി പൊങ്ങി യവനിക നീങ്ങി
സൂര്യദേവന്നരങ്ങേറി..ആ ..ആ  (2)
ഉഡുപഥത്തില്‍ തുടികള്‍ മുഴങ്ങി
കനകച്ചിലങ്ക കിലുങ്ങീ
ഓം.. ഓം.. ഓം.. ഓംകാരം
പ്രപഞ്ചവീണാ തന്ത്രിയിലാദ്യം ഉയര്‍ന്ന സംഗീതം
പ്രണവസംഗീതം

തമസ്സിലെങ്ങോ തപസ്സിരിക്കും
ധരിത്രീ കണ്ണു തുറന്നു
സഗരി സരിസ ധസധ പധപ
ഗപധസ ധാഗാസാ സരിഗാ
തമസ്സിലെങ്ങോ തപസ്സിരിക്കും
ധരിത്രീ കണ്ണു തുറന്നൂ
വിനനാഥന്റെ പദവിന്യാസം അവളുടെ മാറിലമര്‍ന്നൂ
അവളുടെ മാറുചുരന്നൂ
ലഹരീ  സര്‍ഗ്ഗ ലഹരീ
ജീവല്‍സ്പന്ദന ലഹരി
പ്രപഞ്ചവീണാ തന്ത്രിയിലാദ്യം ഉയര്‍ന്ന സംഗീതം
പ്രണവസംഗീതം

അവളുണര്‍ന്നു മതിമറന്നു അഖണ്ഡനര്‍ത്തനമാടി
അസുലഭ സുന്ദരം ഈ മുഹൂര്‍ത്തം

ഇവിടെ ആരംഭം ജീവിതാരംഭം
അനുസ്യൂതം അവിരാമം അഭംഗുരം
ഈ പ്രവാഹം.. ഈ പ്രവാഹം
ജീവിതവാഹിനീ പ്രവാഹം..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
prapanchaveena thanthriyiladyam

Additional Info

അനുബന്ധവർത്തമാനം