വാചാലബിംബങ്ങളേ

വാചാലബിംബങ്ങളേ രാഗാര്‍ദ്ര ശില്‍പ്പങ്ങളേ
വാചാലബിംബങ്ങളേ രാഗാര്‍ദ്ര ശില്‍പ്പങ്ങളേ
മിഴിയിണയാലേ മിഴികളില്‍ പകരും
പ്രണയസന്ദേശങ്ങളേ..പ്രണയസന്ദേശങ്ങളേ
ആ ..ആ ..ആ
വാചാലബിംബങ്ങളേ രാഗാര്‍ദ്ര ശില്‍പ്പങ്ങളേ

കരയുടെ പാദത്തില്‍ നൂപുരം ചാര്‍ത്തും
തിരയുടെ പ്രേമ സംഗീതം..ആ ..ആ (2)
ഹൃദയങ്ങളില്‍ ഇരു ഹൃദയങ്ങളില്‍
മാറ്റൊലി കൊള്ളുകയല്ലോ..ലലലല ലാലലല
വാചാലബിംബങ്ങളേ രാഗാര്‍ദ്ര ശില്‍പ്പങ്ങളേ

ഇണയുടെ തൂവലിന്‍ ഇതളെണ്ണി നോക്കും
കിളിയുടെ മൂകസല്ലാപം ..ഉം...ഉം..ഉം. (2)
ചിന്തകളില്‍ ഇരു ചേതനയില്‍
മഞ്ജിമ വീശുകയല്ലോ..ലലലല ലാലലല
വാചാലബിംബങ്ങളേ രാഗാര്‍ദ്ര ശില്‍പ്പങ്ങളേ
മിഴിയിണയാലേ മിഴികളില്‍ പകരും
പ്രണയസന്ദേശങ്ങളേ..പ്രണയസന്ദേശങ്ങളേ
ആ ..ഉം ..വാചാലബിംബങ്ങളേ രാഗാര്‍ദ്ര ശില്‍പ്പങ്ങളേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
vachala bimbangale

Additional Info

Year: 
1983

അനുബന്ധവർത്തമാനം