പൊട്ടിച്ചിരിക്കുന്ന രാജാവാ
പൊട്ടിച്ചിരിക്കുന്ന രാജാവാ
നാണം വിട്ടുപിരിഞ്ഞൊരു നേതാവാ
മാനത്തു മാണിക്യ മാളിക തീര്‍ക്കാന്‍
വിണ്ണിൽനടക്കും ജേതാവോ
നിന്റെ മനസ്സിലെ കോട്ടകളെല്ലാം ഞെട്ടി വിറച്ചീടും
നാളെ പൊട്ടിത്തകര്‍ന്നീടും (2)
ഓ സുല്‍ത്താനേ ഓ മസ്താനേ
ഓ സുല്‍ത്താനേ ഓ മസ്താനേ
നൃത്തം കളിക്കുന്ന റാണിയോ സ്നേഹം
വിട്ടുപിരിഞ്ഞൊരു ദ്രോഹിയോ (2)
മാനത്തു മാണിക്യ മാളിക തീര്‍ക്കാന്‍
വന്നവനല്ല കേട്ടാലും ഓ
നിന്റെ മനസ്സിലെ കോട്ടകളെല്ലാം
കത്തിയെരിക്കാനായി
വന്ന കാട്ടുതീയാണല്ലോ (2)
ഞാന്‍ തീയാണ് വന്‍തീയാണ്
ഞാന്‍ തീയാണ് വന്‍തീയാണ്
വഞ്ചന നിന്‍ നെഞ്ചില്‍ കൊണ്ടുനടക്കുന്നോ
ആടിപ്പാടി ഓടിയണഞ്ഞു
ആയിരം മോഹം മാറിലണഞ്ഞു
പൊന്നരയന്നത്തേരുതെളിച്ചു
ഇന്നുമിറങ്ങീ നീ പെണ്ണേ ഇന്നുമിറങ്ങീ നീ (2)
ഓ സുല്‍ത്താനെ ഓ മസ്താനെ
ഓ സുല്‍ത്താനെ ഓ മസ്താനെ
നൃത്തം കളിക്കുന്ന റാണിയോ
നാണം വിട്ടുപിരിഞ്ഞൊരു നേതാവോ
നിശ്ചയ ദാർഢ്യത്തിന്‍ അസ്ഥിവാരപ്പാറയിൽ
തങ്കക്കുടത്തിന്റെ ഗോപുരം തീര്‍ക്കും ഞാന്‍
കാലത്തിന്റെ കാറ്റിളകുമ്പോള്‍
ആയിരം കാതം ദൂരെ തെറിക്കും
തങ്കക്കുടത്തിൻ ഗോപുരമെല്ലാം
മണ്ണിലടിഞ്ഞീടും പെണ്ണേ മണ്ണിലടിഞ്ഞീടും (2)
ഓ സുല്‍ത്താനെ ഓ മസ്താനെ
ഞാന്‍ തീയാണ് വന്‍ തീയാണ്
ഓ സുല്‍ത്താനെ ഓ മസ്താനെ
ഞാന്‍ തീയാണ് വന്‍ തീയാണ്
ഓ സുല്‍ത്താനെ ഓ മസ്താനെ
ഞാന്‍ തീയാണ് വന്‍ തീയാണ്
ഓ സുല്‍ത്താനെ ഓ മസ്താനെ
ഞാന്‍ തീയാണ് വന്‍ തീയാണ്