പ്രവാഹമേ പ്രവാഹമേ
പ്രവാഹമേ പ്രവാഹമേ
പർവതഗുഹയിൽ നിന്നൊഴുകി വരും നദി പ്രവാഹമേ
കാലമേ പ്രപഞ്ചമേ യുവത്വമേ ചരിത്രമേനിങ്ങളൊഴുകും മുന്നോട്ട്
നിങ്ങൾ പിന്നിലോട്ടൊഴുകുകില്ലാ (പ്രവാഹമേ...)
ഋതുകന്യകകൾ പോയാലും
യുഗപരിവർത്തനം വന്നാലും ആ..ആ.ആ.(2)
കദനത്തിൻ തീ കൊളുത്തുവാനായ്
കരഞ്ഞു വീർത്ത മുഖവുമായ്
മനസ്സു മാത്രം സ്മരണ മാത്രം ഒഴുകിടുന്നൂ പിന്നോട്ട്
വസന്തമായ് നാം ചേരുന്നു
ദുരന്തമായ് വേർ പിരിയുന്നു (2)
അതിന്റെ ശോകം വിതയ്ക്കുവാനായ്
കിളിർത്ത ദുഃഖം വളർത്തുവാനായ്
മനസ്സു മാത്രം സ്മരണ മാത്രം ഒഴുകിടുന്നൂ പിന്നോട്ട്
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Pravahame Pravahame
Additional Info
ഗാനശാഖ: