മഞ്ഞു പൂക്കളില്‍ നിലാ ഹിമം പൊഴിയുന്ന പോല്‍

Year: 
2010
manju pookkalil nilaa himam pozhiyunna pOl
Lyrics Genre: 
8
Average: 8 (1 vote)

മഞ്ഞു പൂക്കളില്‍ നിലാ ഹിമം പൊഴിയുന്ന പോല്‍..
എന്റെ ഉള്ളില്‍ നിന്‍ സ്വരം സദാ ഉതിരുന്നിതാ
മൂടല്‍ മഞ്ഞിലൂടെ തേടും നിന്‍റെ രൂപം
ഈറന്‍ കാറ്റിലൂടെ തേടും നിന്‍റെ ഗന്ധം
വഴി നീളവേ ....

ഓര്‍ത്തിരിക്കും നേരം ഓടി വന്നു
നീ നിലാവിന്‍ ആഴം നീന്തി വന്നു
വാടുമെന്‍ ചില്ല തന്നില്‍ കൂട്ടില്‍ നീ പോരുമോ
പാടുവാനോര്‍ത്ത ഗാനം ജീവനില്‍ കോര്‍ക്കുമോ
പുതു മന്നിലെ മദ ഗന്ധമായ് ...
മഞ്ഞു പൂക്കളില്‍ നിലാ ഹിമം പൊഴിയുന്ന പോല്‍..
എന്റെ ഉള്ളില്‍ നിന്‍ സ്വരം സദാ ഉതിരുന്നിതാ
 
ഓമനിക്കാനെന്നില്‍ കാത്തുവെച്ചു
മേഘമായ് എന്‍റെയുള്ളില്‍ നീ കുതിര്‍ന്നു
ഭുമി തന്‍ സ്നേഹ മന്ത്രം പൂക്കളായ് മാറവേ
ആവണി പൊന്‍ പ്രഭാതം നിന്‍ മുഖം പോലവേ
നെടുവീര്‍പ്പുകള്‍ ശലഭങ്ങളായ് ..

Mil5tgxWjuE