premdasp

എന്റെ പ്രിയഗാനങ്ങൾ

  • ഹൃദയം ഒരു വീണയായ്

    ഹൃദയം ഒരു വീണയായ് അതിൽ നിൻ മൊഴിയായ് (2)
    എൻ നെഞ്ചിൻ താളം നിന്നിൽ കേൾക്കുമ്പോൾ
    എൻ ജീവമാല്യം നിന്നിൽ കാണുമ്പോൾ
    സുകൃത വീഥിയിൽ  അലയും വേളയിൽ
    ഹൃദയം ഒരു വീണയായ് അതിൽ നിൻ മൊഴിയായ്

    സാഫല്യം കൊണ്ടെന്റെ ഉള്ളം പൊങ്ങി നിന്നിൽ നിന്നും
    രാഗം ചൂടി മൗനം പാടുമ്പോൾ
    മുന്നിൽ പൂക്കുന്നേതോ ജന്മം (2)
    വർ‌ണ്ണം പെയ്യുന്നോരോ കാലം (2)
    അവയുടെ കയ്യിലെ നിറകതിരണിയും നാം
    തമ്മിൽ തമ്മിൽ
    ഹൃദയം ഒരു വീണയായ് അതിൽ നിൻ മൊഴിയായ്

    ബിംബങ്ങൾ മിന്നും നിൻ കണ്ണിൽനിന്നും ഇന്നെൻ
    ചേതോദീപം പൊന്നിൻനാളം ചാർത്തുമ്പോൾ
    മുന്നിൽ പൂക്കുന്നേതോ സ്വപ്നം (2)
    കാലം പേറുന്നോരോ മോഹം (2)
    അവയുടെ കയ്യിലെ പരിമളം അണിയും നാം
    തമ്മിൽ തമ്മിൽ
    (ഹൃദയം ഒരു വീണയായ്)

  • കാനനവാസാ കലിയുഗവരദാ

    കാനനവാസാ കലിയുഗ വരദാ (2)
    കാൽത്തളിരിണ കൈതൊഴുന്നേൻ നിൻ - (2)
    കേശാദിപാദം തൊഴുന്നേൻ..
    (കാനനവാസാ)

    നിരുപമ ഭാഗ്യം നിൻ നിര്‍മ്മാല്യ ദര്‍ശനം
    നിര്‍വൃതികരം നിൻ നാമസങ്കീര്‍ത്തനം
    അസുലഭ സാഫല്യം നിൻ വരദാനം
    അടിയങ്ങൾക്കവലംബം നിൻ സന്നിധാനം
    (കാനനവാസാ)

    കാനന വേണുവിൽ ഓംകാരമുണരും
    കാലത്തിൻ താലത്തിൽ നാളങ്ങൾ വിടരും
    കാണാത്തനേരത്തും കാണണമെന്നൊരു
    മോഹവുമായീ നിൻ അരികിൽ വരും
    (കാനനവാസാ)

    _________________________________

  • കാർക്കൂന്തൽകെട്ടിലെന്തിനു

    കാർക്കൂന്തൽക്കെട്ടിലെന്തിനു വാസനത്തൈലം - നിന്റെ
    വാർനെറ്റിത്തടത്തിലെന്തിനു സിന്ദൂരത്തിലകം
    മാനഞ്ചും കണ്ണിലെന്തിനൊരഞ്ജനക്കൂട്ട് - നിന്റെ
    തേൻചോരും ചുണ്ടിലെന്തേ ചെമ്പരത്തിപ്പൂമൊട്ട്
    ചെമ്പരത്തിപ്പൂമൊട്ട്
    കാർക്കൂന്തൽക്കെട്ടിലെന്തിനു വാസനത്തൈലം - നിന്റെ
    വാർനെറ്റിത്തടത്തിലെന്തിനു സിന്ദൂരത്തിലകം

    കളമൊഴി നീ മൊഴിയുമ്പോൾ കുയിൽനാദം - നിന്റെ
    കണ്ണാടിക്കവിളിൽ കാണാമെൻ രൂപം
    കൊഞ്ചിക്കൊഞ്ചി പുഞ്ചിരിച്ചാൽ പൂനിലാവെട്ടം - നിന്റെ
    നെഞ്ചിലൊന്നു നോക്കിപ്പോയാൽ കണ്ണിന്നു തേരോട്ടം
    കണ്ണിന്നു തേരോട്ടം
    കാർക്കൂന്തൽക്കെട്ടിലെന്തിനു വാസനത്തൈലം - നിന്റെ
    വാർനെറ്റിത്തടത്തിലെന്തിനു സിന്ദൂരത്തിലകം

    മന്ദം മന്ദം നടക്കുമ്പോൾ അരയന്നച്ചന്തം - എൻ
    മാരിവില്ലേ മായൊല്ലേ നീയെന്റെ സ്വന്തം
    നെന്മേനി വാകപ്പൂവോ നിൻ മേനി
    നീയാണെൻ സൗന്ദര്യ സാമ്രാജ്യറാണി - സാമ്രാജ്യറാണി

    കാർക്കൂന്തൽക്കെട്ടിലെന്തിനു വാസനത്തൈലം - നിന്റെ
    വാർനെറ്റിത്തടത്തിലെന്തിനു സിന്ദൂരത്തിലകം
    മാനഞ്ചും കണ്ണിലെന്തിനൊരഞ്ജനക്കൂട്ട് - നിന്റെ
    തേൻചോരും ചുണ്ടിലെന്തേ ചെമ്പരത്തിപ്പൂമൊട്ട്
    ചെമ്പരത്തിപ്പൂമൊട്ട്
    കാർക്കൂന്തൽക്കെട്ടിലെന്തിനു വാസനത്തൈലം - നിന്റെ
    വാർനെറ്റിത്തടത്തിലെന്തിനു സിന്ദൂരത്തിലകം

  • പാതിരാവായില്ല

    പാതിരാവായില്ല പൌർണ്ണമി കന്യയ്ക്കു
    പതിനേഴോ പതിനെട്ടോ പ്രായം
    പാതിരാവായില്ല പൌർണ്ണമി കന്യയ്ക്കു
    പതിനേഴോ പതിനെട്ടോ പ്രായം

    മൂവന്തി പൊയ്കയിൽ മുങ്ങി നീരാടി
    പാവാട മാറ്റിയ പ്രായം
    മൂവന്തി പൊയ്കയിൽ മുങ്ങി നീരാടി
    പാവാട മാറ്റിയ പ്രായം

    താരക കണ്ണെഴുതി വിണ്ണിലെ തൂവെള്ള
    താമരപ്പൂവൊന്നു ചൂടി
    താരക കണ്ണെഴുതി വിണ്ണിലെ തൂവെള്ള
    താമരപ്പൂവൊന്നു ചൂടി

    വെണ്മുകിൽ തൂവാല തുന്നിയിരിക്കുന്നു
    കണ്ണിൽ കവിതയുമായീ- 
    കണ്ണിൽ കവിതയുമായി
    പാതിരാവായില്ല പൌർണ്ണമി കന്യയ്ക്കു
    പതിനേഴോ പതിനെട്ടോ പ്രായം

    മണിവീണക്കമ്പിയെ ചുംബിച്ചുണർത്തുന്ന
    മലരണിക്കൈ വിരൽ പോലെ
    മണിവീണക്കമ്പിയെ ചുംബിച്ചുണർത്തുന്ന
    മലരണിക്കൈ വിരൽ പോലെ

    ഹൃദയത്തിൻ തന്ത്രികൾ തട്ടിയുണർത്തുന്നു
    അനുരാഗസുന്ദരസ്വപ്നം
    അനുരാഗസുന്ദരസ്വപ്നം

    പാതിരാവായില്ല പൌർണ്ണമികന്യയ്ക്കു
    പതിനേഴോ പതിനെട്ടോ പ്രായം
    മൂവന്തിപൊയ്കയിൽ മുങ്ങി നീരാടി
    പാവാട മാറ്റിയ പ്രായം

  • ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ

    ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ
    ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം (2)
    ഒരു മാത്രയെങ്കിലും കേൾക്കാതെ വയ്യ നിൻ
    മുരളിപൊഴിക്കുന്ന ഗാനാലാപം (2) (ഒരു നേരമെങ്കിലും…..)

    ഹരിനാമകീർത്തനം ഉണരും പുലരിയിൽ
    തിരുവാകച്ചാർത്ത് ഞാൻ  ഓർത്തു  പോകും (2)
    ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെ (2)
    തിരുമുടി കണ്മുന്നിൽ മിന്നിമായും……..(2) (ഒരു നേരമെങ്കിലും…..)

    അകതാരിലാർത്തുവാൻ എത്തിടുമോർമ്മകൾ
    അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം (2)
    അടിയന്റെ മുന്നിലുണ്ടെപ്പോഴും മായാതെ (2)
    അവതാരകൃഷ്ണാ നിൻ  കള്ളനോട്ടം ……(2) (ഒരു നേരമെങ്കിലും…..)

  • കണ്ണനെ കണി കാണാൻ

    കൊന്നപ്പൂക്കളിൽ നിന്റെ കിങ്ങിണി
    നറും മന്ദാരപുഷ്പങ്ങളിൽ
    നിൻ മന്ദസ്മിത കാന്തി നിൻ
    മിഴികളിന്നീ ശംഖുപുഷ്പങ്ങളിൽ
    നിൻ മെയ് ശോഭകളിന്ദ്രനീലമുകിലിൽ
    പട്ടാട പൊൻ വെയിലിലും
    കണ്ണാ വേറൊരു പുണ്യമെന്ത് മിഴികൾ
    ക്കെങ്ങും ഭവദ്ദർശ്ശനം

    കണ്ണനെ കണി കാണാൻ കണ്ണന്റെ കളി കാണാൻ
    കണ്ണടച്ചുറങ്ങേണം നിൻ മലർ കണ്ണടച്ചുറങ്ങേണം (2)

    കണ്ണടച്ചുറങ്ങുമ്പോൾ കള്ളനടുത്തു വന്നു
    കിന്നാരം പറയുന്നുണ്ടോ (2)
    അവൻ കണ്ണഞ്ചും ചിരിയുടെ കള്ളത്താക്കോലു കൊണ്ട്
    കരളിന്റെ കലവറ തുറക്കുന്നുണ്ടോ
    കണ്ണഞ്ചും ചിരിയുടെ കള്ളത്താക്കോലു കൊണ്ട്
    കരളിന്റെ കലവറ തുറക്കുന്നുണ്ടോ
    (കണ്ണനെ...)

    കണ്ണാടിച്ചെപ്പെടുത്ത് കൈവിരൽ തുമ്പു നീട്ടി
    സിന്ദൂരമണിയുന്നുണ്ടോ (2)
    അവൻ കൽക്കണ്ടം ചേർത്തു വെച്ച കാച്ചിയ പാലെടുത്ത്
    ഇരുമിഴിയറിയാതെ കുടിക്കുന്നുണ്ടോ
    കൽക്കണ്ടം ചേർത്തു വെച്ച കാച്ചിയ പാലെടുത്ത്
    ഇരുമിഴിയറിയാതെ കുടിക്കുന്നുണ്ടോ
    (കണ്ണനെ കണി ...)

  • സിന്ദൂരപ്പൂ മനസ്സിൽ

    സിന്ദൂരപ്പൂ മനസ്സിൽ ശലഭങ്ങളോ കിളികളോ
    ആയിരം മാരിവില്ലോ
    ഓ..ഓ..ശിങ്കാര തേൻ കിനാവിൽ
    നിറക്കുടിലോ നിഴലിലോ
    എൻ മനം ഞാൻ മറന്നോ ഓ..ഓ.. (സിന്ദൂര...)

    മനസ്സിന്റെ മൗനവാതിൽ
    അറിയാതെ നീ തുറന്നോ
    ഹംസതൂവൽ ശയ്യയിൽ
    മോഹം മലർ ചൊരിഞ്ഞോ
    നാണം മിഴികളിൽ
    മയിലാട്ടമായ് ആഹാ.ആ.... (സിന്ദൂര...)

    അനുരാഗവർണ്ണജാലം
     മിഴി കൊണ്ടു നീ വിരിഞ്ഞു
    തൂലികാഗ്ര രേഖകൾ
    താനേ അഴകണിഞ്ഞു
    ധന്യം അതിലൊരു
    പുനർജ്ജനനം ഹേ ഹേ  (സിന്ദൂര...)

  • മെല്ലെ മെല്ലെ മുഖപടം

    മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കീ
    അല്ലിയാമ്പൽപ്പൂവിനെ തൊട്ടുണർത്തീ
    ഒരു കുടന്ന നിലാവിന്റെ കുളിരു കോരി
    നെറുകയിൽ അരുമയായ് കുടഞ്ഞതാരോ
    (മെല്ലെ മെല്ലെ)

    ഇടയന്റെ ഹൃദയത്തിൽ നിറഞ്ഞൊരീണം
    ഒരു മുളംതണ്ടിലൂടൊഴുകി വന്നൂ (2)
    ആയർപ്പെൺ കിടാവേ നിൻ പാൽക്കുടം-
    തുളുമ്പിയതായിരം തുമ്പപ്പൂവായ് വിരിഞ്ഞൂ
    ആയിരം തുമ്പപ്പൂവായ് വിരിഞ്ഞൂ
    (മെല്ലെ മെല്ലെ)

    ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
    കിളിവാതിൽപ്പഴുതിലൂടൊഴുകി വന്നൂ (2)
    ആരാരുമറിയാത്തൊരാത്മാവിൻ തുടിപ്പു-
    പോലാലോലം ആനന്ദ നൃത്തമാർന്നു
    ആലോലം ആനന്ദ നൃത്തമാർന്നു
    (മെല്ലെ മെല്ലെ)

  • ഇന്നലെ മയങ്ങുമ്പോൾ

    ഇന്നലെ മയങ്ങുമ്പോൾ - ഒരു മണിക്കിനാവിന്റെ
    പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
    ഇന്നലെ മയങ്ങുമ്പോൾ ഒരു മണിക്കിനാവിന്റെ
    പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
    (ഇന്നലെ... )

    മാധവമാസത്തിൽ ആദ്യം വിരിയുന്ന
    മാധവമാസത്തിൽ ആദ്യം വിരിയുന്ന
    മാതളപ്പൂമൊട്ടിൻ മണം പോലെ
    ഓർക്കാതിരുന്നപ്പോൾ - ഒരുങ്ങാതിരുന്നപ്പോൾ
    ഓർക്കാതിരുന്നപ്പോൾ ഒരുങ്ങാതിരുന്നപ്പോൾ
    ഓമനേ നീയെന്റെ അരികിൽ വന്നു
    ഓമനേ നീയെന്റെ അരികിൽ വന്നു
    (ഇന്നലെ... )

    പൌർണ്ണമി സന്ധ്യതൻ പാലാഴി നീന്തിവരും
    വിണ്ണിലെ വെണ്മുകിൽ കൊടിപോലെ
    പൌർണ്ണമി സന്ധ്യതൻ പാലാഴി നീന്തിവരും
    വിണ്ണിലെ വെണ്മുകിൽ കൊടിപോലെ
    തങ്കക്കിനാവിങ്കൽ ഏതോ സ്മരണതൻ
    തങ്കക്കിനാവിങ്കൽ ഏതോ സ്മരണതൻ
    തംബുരു ശ്രുതിമീട്ടി നീ വന്നൂ
    തംബുരു ശ്രുതിമീട്ടി നീ വന്നൂ
    (ഇന്നലെ... )

    വാനത്തിന്നിരുളിൽ വഴിതെറ്റി വന്നുചേർന്ന
    വാസന്തചന്ദ്രലേഖ എന്നപോലെ
    വാനത്തിന്നിരുളിൽ വഴിതെറ്റി വന്നുചേർന്ന
    വാസന്തചന്ദ്രലേഖ എന്നപോലെ
    മൂടുപടമണിഞ്ഞ മൂകസങ്കൽപ്പം പോലെ
    മൂടുപടമണിഞ്ഞ മൂകസങ്കൽപ്പം പോലെ
    മാടിവിളിക്കാതെ നീ വന്നു
    മാടി വിളിക്കാതെ നീ വന്നു
    (ഇന്നലെ... )

  • ചെമ്പകത്തൈകൾ പൂത്ത മാനത്ത്

    ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി
    ചുംബനം കൊള്ളാനൊരുങ്ങീ...
    അമ്പിളീ..............
    അമ്പിളി പൊന്നമ്പിളീ.....
    ചുംബനം കൊള്ളാനൊരുങ്ങീ......
    ചുംബനം കൊള്ളാനൊരുങ്ങീ
    ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി
    ചുംബനം കൊള്ളാനൊരുങ്ങീ

    അത്തറിന്‍ സുഗന്ധവും .......
    അത്തറിന്‍ സുഗന്ധവും പൂശിയെന്‍ മലര്‍ച്ചെണ്ടീ
    മുറ്റത്ത് വിടര്‍ന്നില്ലല്ലോ..
    അത്തറിന്‍ സുഗന്ധവും പൂശിയെന്‍ മലര്‍ച്ചെണ്ടീ
    മുറ്റത്ത് വിടര്‍ന്നില്ലല്ലോ...
    വെറ്റില മുറുക്കിയ ചുണ്ടുമായ് തത്തക്കിളി
    ഒപ്പന പാടിയില്ലല്ലോ...
    ഒപ്പന പാടിയില്ലല്ലോ.....
    ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി
    ചുംബനം കൊള്ളാനൊരുങ്ങീ

    അല്ലിക്കൈ മൈലാഞ്ചീ........
    അല്ലിക്കൈ മൈലാഞ്ചി കൊണ്ടെന്റെ മേനിയില്‍
    അവള്‍ പടം വരച്ചില്ലല്ലോ....
    മാണിക്യ മണിമുത്തു കവിളെന്റെ കവിളിലെ
    മങ്ങലില്‍ തിളങ്ങിയില്ലല്ലോ....
    മങ്ങലില്‍ തിളങ്ങിയില്ലല്ലോ

    ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി
    ചുംബനം കൊള്ളാനൊരുങ്ങീ
    അമ്പിളി പൊന്നമ്പിളീ.....
    ചുംബനം കൊള്ളാനൊരുങ്ങീ......
    ചുംബനം കൊള്ളാനൊരുങ്ങീ
    ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി
    ചുംബനം കൊള്ളാനൊരുങ്ങീ

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
മഞ്ഞു പൂക്കളില്‍ നിലാ ഹിമം പൊഴിയുന്ന പോല്‍ വെള്ളി, 14/02/2014 - 15:58 പ്രേംദാസ് പുതിയിരുത്തി
താമരപൂങ്കാവനത്തില് താമസിക്കുനോളെ Sun, 09/02/2014 - 19:52
താമരപൂകാവനത്തില് താമസിക്കുനോളെ വെള്ളി, 07/02/2014 - 20:37 പ്രേംദാസ് പുതിയിരുത്തി
താമരപൂകാവനത്തില് താമസിക്കുനോളെ വെള്ളി, 07/02/2014 - 20:32 പ്രേംദാസ് പുതിയിരുത്തി