പാതിരാവായില്ല
പാതിരാവായില്ല പൌർണ്ണമി കന്യയ്ക്കു
പതിനേഴോ പതിനെട്ടോ പ്രായം
പാതിരാവായില്ല പൌർണ്ണമി കന്യയ്ക്കു
പതിനേഴോ പതിനെട്ടോ പ്രായം
മൂവന്തി പൊയ്കയിൽ മുങ്ങി നീരാടി
പാവാട മാറ്റിയ പ്രായം
മൂവന്തി പൊയ്കയിൽ മുങ്ങി നീരാടി
പാവാട മാറ്റിയ പ്രായം
താരക കണ്ണെഴുതി വിണ്ണിലെ തൂവെള്ള
താമരപ്പൂവൊന്നു ചൂടി
താരക കണ്ണെഴുതി വിണ്ണിലെ തൂവെള്ള
താമരപ്പൂവൊന്നു ചൂടി
വെണ്മുകിൽ തൂവാല തുന്നിയിരിക്കുന്നു
കണ്ണിൽ കവിതയുമായീ-
കണ്ണിൽ കവിതയുമായി
പാതിരാവായില്ല പൌർണ്ണമി കന്യയ്ക്കു
പതിനേഴോ പതിനെട്ടോ പ്രായം
മണിവീണക്കമ്പിയെ ചുംബിച്ചുണർത്തുന്ന
മലരണിക്കൈ വിരൽ പോലെ
മണിവീണക്കമ്പിയെ ചുംബിച്ചുണർത്തുന്ന
മലരണിക്കൈ വിരൽ പോലെ
ഹൃദയത്തിൻ തന്ത്രികൾ തട്ടിയുണർത്തുന്നു
അനുരാഗസുന്ദരസ്വപ്നം
അനുരാഗസുന്ദരസ്വപ്നം
പാതിരാവായില്ല പൌർണ്ണമികന്യയ്ക്കു
പതിനേഴോ പതിനെട്ടോ പ്രായം
മൂവന്തിപൊയ്കയിൽ മുങ്ങി നീരാടി
പാവാട മാറ്റിയ പ്രായം