തലവെട്ടം കാണുമ്പം

തന്താനനെ ..തന്താനനെ
തന തന താനേ ഓ
തലവെട്ടം കാണുമ്പം തൊട്ടു തുടങ്ങണൊരിക്കളിയാട്ടം
തിരിവെട്ടം താണാലും തീരാ പൊടിപൂരം
തലമൂത്തൊരു പേരാലിൻ
കൊമ്പിലിരിക്കണ തത്ത പറഞ്ഞു
പതിവാണേ പാടത്തീ തകതിത്തകമേളം
മഴ തുള്ളി പെയ്യട്ടെ വെയിലാളിക്കത്തട്ടെ
രസമൊട്ടും ചോരാതെ ഈ മേളം നീളട്ടെ
കര ചുറ്റും പൂങ്കാറ്റേ കരയേഴും കേക്കട്ടെ
അതിനൊപ്പം കൂടാൻ മാളോരെല്ലാം പോന്നാട്ടെ
കണ്ണുചിമ്മും മുൻപേ നേരം പോണേ
കാത്തുനിൽക്കാതെങ്ങോ കാലം പോണേ
വിടരുതെടാ മുറുകെ പിടിയെടാ
സമയമതിനെടാ തകാതക തിന്താതേ

തലവെട്ടം കാണുമ്പം തൊട്ടു തുടങ്ങണൊരിക്കളിയാട്ടം
തിരിവെട്ടം താണാലും തീരാ പൊടിപൂരം
തലമൂത്തൊരു പേരാലിൻ
കൊമ്പിലിരിക്കണ തത്ത പറഞ്ഞു
പതിവാണേ പാടത്തീ തകതിത്തകമേളം

വഴിയിൽ ഒരു കളമൊഴിതൻ വളകിലുക്കം
മനസ്സിൽ ഒരു ചെറുകിളിതൻ ചിറകിളക്കം
ഏതേതോ കണ്ണുംകണ്ണും
എങ്ങോ തമ്മിൽ കോർക്കുന്നേ
ആരാരും ഒന്നും മിണ്ടാതെല്ലാം തമ്മിൽ ചൊല്ലുന്നേ
ഞാനൊന്നും കണ്ടിട്ടില്ലെന്റഞ്ഞാലാടും തത്തമ്മേ
എന്തേലും കണ്ടിട്ടുണ്ടേൽ എങ്ങും പോയി പാടല്ലേ

ഇത്രയേറെ ഭംഗി തുടിക്കും നാടൊന്നുണ്ടോ തത്തേ
ചുറ്റിനടന്നിട്ടക്കരെയെങ്ങാൻ പോയി കണ്ടോ
ഞങ്ങടെ പോലെ കൂട്ടുപിടിക്കാൻ വേറെയാളെ തത്തേ
ഇത്രനാളും തേടിനടന്നിട്ടൊത്തിട്ടുണ്ടോ

തലവെട്ടം കാണുമ്പം തൊട്ടു തുടങ്ങണൊരിക്കളിയാട്ടം
തിരിവെട്ടം താണാലും തീരാ പൊടിപൂരം
തലമൂത്തൊരു പേരാലിൻ
കൊമ്പിലിരിക്കണ തത്ത പറഞ്ഞു
പതിവാണേ പാടത്തീ തകതിത്തകമേളം
തലവെട്ടം കാണുമ്പം തൊട്ടു തുടങ്ങണൊരിക്കളിയാട്ടം
തിരിവെട്ടം താണാലും തീരാ പൊടിപൂരം
തലമൂത്തൊരു പേരാലിൻ
കൊമ്പിലിരിക്കണ തത്ത പറഞ്ഞു
പതിവാണേ പാടത്തീ തകതിത്തകമേളം

9nSO7T4L7nE