ഇനിയുമീറനണിയുമോ
ഇനിയുമീറനണിയുമോ നിന്നാർദ്രമാം മിഴിരണ്ടിലും
ജീവരാഗാമാകുമോ ഈ മൌനമാം നിൻ തേങ്ങലും
കനവിന്റെ വാതിലിനന്ന് ഇരുളിൽ വിണുമൂടിയോർമ്മകൾ
എൻ മൌനമേ പ്രിയ മൌനമേ
(ഇനിയുമീറനണിയുമോ.. )
നീയുറങ്ങും രാവിലെ നറുവെണ്ണിലാവായ് തീർന്നു ഞാൻ
എന്റെ പ്രാണനേകിയും നിൻ കാവലാളായ് നിന്നു ഞാൻ
ഉഷസ്സിന്റെ ശയ്യയിൽ എൻതലോടലേറ്റുണർന്നുവോ
ഉഷസ്സിന്റെ ശയ്യയിൽ എൻതലോടലേറ്റുണർന്നുവോ
മനസ്സിൽ നീ വന്നുദിച്ചു കിനാവിൻ പൊൻതൂവലായ്
(ഇനിയുമീറനണിയുമോ.. )
ശോകമാനമാകുമോ ഈനോവുപേറുമീമനം
താളമേകുമേകുകില്ലയോഈ ജീവിതവഴിത്താരയിൽ
കണ്ണുനീരിൻ തുള്ളികൾ നിൻ കവിൾത്തടങ്ങൾ പുൽകിയോ
കണ്ണുനീരിൻ തുള്ളികൾ നിൻ കവിൾത്തടങ്ങൾ പുൽകിയോ
നിനക്കായെന്നന്തരംഗം കൊതിക്കും ഈ വേളയിൽ
(ഇനിയുമീറനണിയുമോ.. )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
iniyumeerananiyumo
Additional Info
Year:
2014
ഗാനശാഖ: