മെഴുകുനീർത്തുള്ളിപോൽ

മെഴുകുനീർത്തുള്ളിപോൽ
ഉരുകിയോ ഹൃദയമേ
അഴലെഴും ആഴിയിൽ
ഒഴുകിയോ നിഴലുകൾ
പകലാറുമീ വഴികൾതൻ
പടിചാരിയോ കിനാവേ
ജലരേഖ പോൽ തെളിയുമോ
സ്മൃതി മാഞ്ഞുപോയ് നിലാവിൽ
നോവലിഞ്ഞുപുൽകുമോ വിഭാതമേ
ആഴമേറുന്നു വീണ്ടുമീ
ആത്മാശോകങ്ങളിൽ

(മെഴുകുനീർത്തുള്ളിപോൽ .. )

പാതിവെന്ത മൃദുമാനസം
പ്രാണനോവിലലയുന്നുവോ
ഇളവെയിൽ തിരികളിൽ
ഇരുളുകൾ പൊതിയവേ
തളരുമീ ചിറകുകമായ് തീർന്നുവോ
നേരറിഞ്ഞൊന്നു തേങ്ങിയോ
 നേർത്ത വിൺ താരകൾ
(മെഴുകുനീർത്തുള്ളിപോൽ .. )

വേരുണങ്ങുമൊരു തായ് മരം
വേനൽമാരി തിരയുന്നുവോ
നിറയുമീ നിനവുകൾ
വിളതരാ പതിരുകൾ
വിജനമീ വീഥിയിൽ
വിടതരൂ മൌനമേ..
ആരുമില്ലൊന്ന് മിണ്ടുവാൻ
ചേർത്തു പുൽകീടുവാൻ
(മെഴുകുനീർത്തുള്ളിപോൽ .. )

CcuCzba2GsI