യാമിനീ മണ്ഡപങ്ങള്‍ (f)

ആ ആ ആ 
യാമിനീ മണ്ഡപങ്ങള്‍ കോടമഞ്ഞില്‍ മുങ്ങുമ്പോള്‍
ചാമരം വീശുമീ വസന്തരാജിയാടുമ്പോള്‍ (2)
ഓമലേ നിന്‍മുഖം ചന്ദ്രബിംബമാകുമ്പോള്‍
പാതിരാകാറ്റുപോല്‍ ആര്‍ദ്രമായെന്‍ മനം
യാമിനീ

അഞ്ചിതള്‍ പൂവിലെ പൊന്‍പരാഗമാണു നീ
സ്വപ്നകല്ലോലിനീ രാഗമാണു നീ(2)
പൂങ്കിനാകായലില്‍ രാജഹംസമാണു നീ
സ്നേഹാര്‍ദ്രം നിന്‍രൂപം....യാമിനീ

എന്റെ സാമ്രാജ്യമീ മന്ദഹാസതീരം
എന്റെ മണ്‍വീണയില്‍ രാഗസാഗരം (2)
നിന്നില്‍ വീണൊഴുകുമെന്നാത്മരാഗ പല്ലവീ
തേടുന്നൂ സാഫല്യം

യാമിനീ മണ്ഡപങ്ങള്‍ കോടമഞ്ഞില്‍ മുങ്ങുമ്പോള്‍
ചാമരം വീശുമീ വസന്തരാജിയാടുമ്പോള്‍
ഓമലേ നിന്‍മുഖം ചന്ദ്രബിംബമാകുമ്പോള്‍
പാതിരാകാറ്റുപോല്‍ ആര്‍ദ്രമായെന്‍ മനം
യാമിനീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
yaminee mandapangal

Additional Info

Year: 
1998
Lyrics Genre: 

അനുബന്ധവർത്തമാനം