വിരഹം നുരയും
വിരഹം നുരയും നിലാവേ വിരഹം
വിരഹം നുരയും നിലാവേ
എവിടെയാ മുഖം
സിരകളില്‍ ലഹരിയായി പടരുമെന്‍ മോഹമേ
വിരഹം
നിഴലുറങ്ങും വഴിയിലൂടെ
തേടി ഞാനലഞ്ഞൂ (2)
മിഴികളില്‍ കണ്ണീര്‍ക്കടല്‍
കരളിലോ മദം
വിരഹം നുരയും നിലാവേ
എവിടെയാ മുഖം
സിരകളില്‍ ലഹരിയായി പടരുമെന്‍ മോഹമേ
ചുടു ഞരമ്പില്‍ ജ്വാലയൊഴുകീ
എവിടെയെന്റെ തോഴി (2)
തകരുമീ പറുദീസയില്‍
കനവുകള്‍ കനല്‍
വിരഹം നുരയും നിലാവേ
എവിടെയെന്‍ സഖീ
സിരകളില്‍ ലഹരിയായി പടരുമെന്‍ മോഹമേ
വിരഹം നുരയും നിലാവേ
എവിടെയാ മുഖം
സിരകളില്‍ ലഹരിയായി പടരുമെന്‍ മോഹമേ
പടരുമെന്‍ മോഹമേ
പടരുമെന്‍ മോഹമേ
പടരുമെന്‍ മോഹമേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
viraham nurayum