ഉന്മാദം കരളിലൊരുന്മാദം
ഉന്മാദം കരളിലൊരുന്മാദം
കനവുകളില്‍ പാടും വനമുരളീ (2)
ആത്മാവില്‍ പൊന്‍തൂവല്‍ പെയ്തുനിന്ന സന്ധ്യേ
എന്‍റെ സ്വപ്നസന്ധ്യേ വൈകിവന്നതെന്തേ
ഉന്മാദം കരളിലൊരുന്മാദം
കനവുകളില്‍ പാടും വനമുരളീ
ഈ നിശാഗന്ധിതന്‍ വാടിയ ചില്ലയില്‍
നിത്യരോമാഞ്ചമാം പൊന്‍മലര്‍ ചൂടി നീ (2)
ശ്യാമയമുനേ ദേവയമുനേ
നിന്‍റെ തീരം തേടിവന്നൊരു പനിനീര്‍ തിങ്കള്‍ ഞാന്‍
ഉന്മാദം കരളിലൊരുന്മാദം
കനവുകളില്‍ പാടും വനമുരളീ
ആത്മാവില്‍ പൊന്‍തൂവല്‍ പെയ്തുനിന്ന സന്ധ്യേ
എന്‍റെ സ്വപ്നസന്ധ്യേ വൈകിവന്നതെന്തേ
ഉന്മാദം കരളിലൊരുന്മാദം
കനവുകളില്‍ പാടും വനമുരളീ
എന്തിനെന്‍ മൗലിയില്‍ പൊന്‍മയില്‍പ്പീലികള്‍
ചാര്‍ത്തുവാന്‍ വന്നു നീ മുഗ്ദ്ധവാസന്തമേ (2)
ദേവാംഗനേ ഗോപാംഗനേ
എന്തിനെന്നെ പുല്‍കിനിന്നു തെന്നല്‍ക്കുളിരേ നീ
ഉന്മാദം കരളിലൊരുന്മാദം
കനവുകളില്‍ പാടും വനമുരളീ
ആത്മാവില്‍ പൊന്‍തൂവല്‍ പെയ്തുനിന്ന സന്ധ്യേ
എന്‍റെ സ്വപ്നസന്ധ്യേ വൈകിവന്നതെന്തേ
ഉന്മാദം കരളിലൊരുന്മാദം
കനവുകളില്‍ പാടും വനമുരളീ