താഴത്തും മാനത്തും

താഴത്തും മാനത്തും പാലം കെട്ടി
പാലത്തിൽ തീവണ്ടി പാളം തെറ്റി (2)
നാളത്തെ ഇന്ദ്രജാലങ്ങൾ
ആടാം ആട്ടപ്പെരുന്നാളു കൂടാം
പാടാം പാട്ടിന്റെ പല്ലവി തേടാം
താഴത്തും മാനത്തും പാലം കെട്ടി
പാലത്തിൽ തീവണ്ടി പാളം തെറ്റി

കുട്ടിക്കാലം പിന്നെയും മോഹിച്ചാൽ കിട്ടാക്കാലം കാലം
നിഷ്കളങ്കം മാനത്തു കൊയ്യുന്ന മത്സരത്തിൻ മേളം
പുസ്തകത്തിൻ ഈ താളിൽ നിന്നും
ഉത്സവത്തിൻ പൂങ്കുട്ടിലേറും
സുന്ദരസ്വപ്നങ്ങൾ ചന്ദനപ്പമ്പരങ്ങൾ
താഴത്തും മാനത്തും പാലം കെട്ടി
പാലത്തിൽ തീവണ്ടി പാളം തെറ്റി

ആഴ്ച്ചട്ടം ഒന്നിക്കും ബാല്യത്തിൻ കാഴ്ചവെട്ടം നിങ്ങൾ
ആഴ്ച്ചട്ടം ഒന്നിക്കും ബാല്യത്തിൻ കാഴ്ചവെട്ടം നിങ്ങൾ
വ്യാഴവട്ടം കൗമാരം കൊയ്യുന്ന താളവട്ടം നിങ്ങൾ
പ്രായച്ചെപ്പിൽ പൂക്കാലമെല്ലാം
ചാലിച്ചേതോ വൻ ചിത്രകാരൻ
ഓർമ്മയിൽ ലാളിച്ച നേർമ്മതൻ തൂവൽചിത്രം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
thazhathum manathum

Additional Info

Year: 
1993
Lyrics Genre: