ഇളം മനസ്സിന്‍ സങ്കല്പം

ഓ ഫാബി ഓ ഫാബി ഓ ഫാബി ഓ ഫാബി
ഇളം മനസ്സിന്‍ സങ്കല്പം
വരച്ചുവെച്ച സംഗീതം
വിരുന്നുവന്ന കിനാവിന്‍ സ്വകാര്യം
ഓ ഫാബി ഓ ഫാബി ഓ ഫാബി ഓ ഫാബി
കളഞ്ഞു പോയ കൗമാരം
കടം പറഞ്ഞ സന്ദേശം
നിറഞ്ഞലിഞ്ഞ നിന്‍ രൂപം വിനോദം
ഓ ഫാബി ഓ ഫാബി ഓ ഫാബി ഓ ഫാബീ 

ഓ ഫാബി ഓ ഫാബി ഓ ഫാബി ഓ ഫാബീ 

കൗതുകം വഴി മാറി വരും കൗതുകം
വൈഭവം വരജീവനിലും വൈഭവം
കണ്ണെത്താ ദൂരവും കണ്ടെത്തും ഫാബി
ഒരു ചിത്രപ്പന്തുപോല്‍ തുള്ളിയും തെന്നിയും
കയ്യിലെ കൗശലക്കമ്പിനാല്‍
പിഞ്ചിളം നെഞ്ചുകള്‍ പങ്കിടും നീ

ഇളം മനസ്സിന്‍ സങ്കല്പം
വരച്ചുവെച്ച സംഗീതം
വിരുന്നുവന്ന കിനാവിന്‍ സ്വകാര്യം
ഓ ഫാബി ഓ ഫാബി ഓ ഫാബി ഓ ഫാബി
ഓ ഫാബി ഓ ഫാബി ഓ ഫാബി ഓ ഫാബി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ilam manasin sankalppam

Additional Info