ഒരു സ്വപ്നച്ചിറകിലേറി

നാനാ ..നാനാ
ഒരു സ്വപ്നച്ചിറകിലേറി ആകാശം ചുറ്റാം
മണിമേഘപ്പീലി ചൂടി മഴനൃത്തം ചെയ്യാം
ഒരു സ്വപ്നച്ചിറകിലേറി ആകാശം ചുറ്റാം
മണിമേഘപ്പീലി ചൂടി മഴനൃത്തം ചെയ്യാം
താഴത്തു ചായുന്നൂ വാനം
താരങ്ങള്‍ ചുംബിപ്പൂ തീരം
പൂവായ പൂവെല്ലാം പൂക്കുന്നു
ഒരു മിന്നല്‍ക്കൊടി പോലെ ഒളി വീശിപ്പോകാം
ഒരു സ്വപ്നച്ചിറകിലേറി ആകാശം ചുറ്റാം
മണിമേഘപ്പീലി ചൂടി മഴനൃത്തം ചെയ്യാം

കൂടെയെത്താമോ ഓടിയെത്താമോ
നീര്‍മണിത്തെന്നലേ (2)
ഒന്നു തൊട്ടോട്ടെ തെല്ലു നിന്നാട്ടെ
മിന്നല്‍ക്കന്യകളേ
ഒരു പൂമ്പട്ടു കൂടിന്റെ വാതില്‍ തുറന്നിനി
പൂമ്പാറ്റയായി പാറിടാം
ഒരു സ്വപ്നച്ചിറകിലേറി ആകാശം ചുറ്റാം
മണിമേഘപ്പീലി ചൂടി മഴനൃത്തം ചെയ്യാം

ഇന്നിതാ നമ്മള്‍ വീണ്ടെടുക്കുന്നു
ഭൂമിതന്‍ യൗവ്വനം (2)
ഉള്ളിനുള്ളില്‍ നാം ചെന്നു ചേരുന്നു
ആദിമാരണ്യകം
ഒരു പൊന്‍ പട്ടു ചൂടിയ പൂവാകപോലെ
ഈ സ്വപ്നതീരങ്ങളില്‍

ഒരു സ്വപ്നച്ചിറകിലേറി ആകാശം ചുറ്റാം
മണിമേഘപ്പീലി ചൂടി മഴനൃത്തം ചെയ്യാം
ഒരു സ്വപ്നച്ചിറകിലേറി ആകാശം ചുറ്റാം
മണിമേഘപ്പീലി ചൂടി മഴനൃത്തം ചെയ്യാം
താഴത്തു ചായുന്നൂ വാനം
താരങ്ങള്‍ ചുംബിപ്പൂ തീരം
പൂവായ പൂവെല്ലാം പൂക്കുന്നു
ഒരു മിന്നല്‍ക്കൊടി പോലെ ഒളി വീശിപ്പോകാം
ഒരു സ്വപ്നച്ചിറകിലേറി ആകാശം ചുറ്റാം
മണിമേഘപ്പീലി ചൂടി മഴനൃത്തം ചെയ്യാം