ആരോ നീ കരൾ

ആരോ നീ കരൾ തീരം പൂകും പ്രിയനേ
ആരോ നീ കുളിരെന്നിൽ തൂകും സുതനെ
എന്റെ മനം ഒരു കടലിൽ
പൊങ്ങിടുന്നു തിരയതിൽ
എന്റെ മനം ഒരു കടലിൽ
പൊങ്ങിടുന്നു തിരയതിൽ
മുങ്ങാൻ വാ വാ വാ വാ വാ
ആരോ നീ കരൾ തീരം പൂകും പ്രിയനേ
ആരോ നീ കുളിരെന്നിൽ തൂകും പുറമേ

എന്റെ സായാന്നം പൂർണ്ണമാകുവാൻ
നിന്റെ സാമീപ്യം നൽകുകില്ലയോ
കടലിനെ മൂടുവാൻ ആകാശം
നിന്നുടൽ മൂടുവാൻ എൻ ദേഹം
അണയൂ അറിയൂ
തനുവിൻ രഹസ്യം
നുകരൂ  അമൃതിൻ അമൃതം
ആരോ നീ കരൾ തീരം പൂകും പ്രിയനേ
ആരോ നീ കുളിരെന്നിൽ തൂകും സുതനെ
എന്റെ മനം ഒരു കടലിൽ
പൊങ്ങിടുന്നു തിരയതിൽ
എന്റെ മനം ഒരു കടലിൽ
പൊങ്ങിടുന്നു തിരയതിൽ
മുങ്ങാൻ ലാ ..ലാ ..ലാ ..ലാ
ആരോ നീ കരൾ തീരം പൂകും പ്രിയനേ
ആരോ നീ കുളിരെന്നിൽ തൂകും സുതനെ

എന്റെ ആലസ്യം ഒന്ന് മാറ്റുവാൻ
എന്നിൽ ഗാനങ്ങൾ മീട്ടുകില്ലയോ
തഴുകിയാൽ പൂത്തിടും എൻ മോഹം
ഇഴുകിയാൽ തീർന്നിടും എൻ ദാഹം
അണയൂ അണിയൂ വിടരാ മുകുളം
പകരൂ അറിയാ പുളകും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
aaro nee karal

Additional Info

Year: 
1984

അനുബന്ധവർത്തമാനം