ഏഴിമല കാറ്റേ തെച്ചിമല കാറ്റേ

ഏഴിമല കാറ്റേ തെച്ചിമല കാറ്റേ
തേനരുവിക്കരയിലെ തെമ്മാടി കാറ്റേ
തെമ്മാടി കാറ്റേ..
ചേല കാണാറുണ്ടോ തേവരെ കാനരുണ്ടോ
തേനും തിനയും നീ തിന്നാറുണ്ടോ
തേനും തിനയും നീ തിന്നാറുണ്ടോ
തന താനിനന്നെ തനിന്നാനെ
തനിനാനി താനിനോ  തനി തനിനാനിനോ
താനിനോ തനി തനിനാനിനോ
ഏഴിമല കാറ്റേ തെച്ചിമല കാറ്റേ
തേനരുവിക്കരയിലെ തെമ്മാടി കാറ്റേ
തെമ്മാടി കാറ്റേ..

ആയിരംകുലത്തി ആലോല നൃത്തമാടി
ആര്യങ്കാവീന്ന് നീ പോന്നപ്പോൾ
ആര്യങ്കാവീന്ന് നീ പോന്നപ്പോൾ
സ്വപ്നവർണ്ണ ഹംസ തേരിലെന്റെ തോഴന്റെ
സ്വപ്നവർണ്ണ ഹംസ തേരിലെന്റെ തോഴന്റെ
തപ്തസ്വരലാപനം കേട്ടോ
നീയെന്റെ സങ്കൽപ്പ കാമുകനെ കണ്ടോ കണ്ടോ
തന താനിനന്നെ തനിന്നാനെ
തനിനാനി താനിനോ  തനി തനിനാനിനോ
താനിനോ തനി തനിനാനിനോ

ഏഴിമല കാറ്റേ തെച്ചിമല കാറ്റേ
തേനരുവിക്കരയിലെ തെമ്മാടി കാറ്റേ
തെമ്മാടി കാറ്റേ..

ഭൂതത്താൻപാറയ്ക്കപ്പുറത്തരുവിയിൽ
നീന്തിക്കുളിക്കാൻ നീ പോയപ്പോൾ
നീന്തിക്കുളിക്കാൻ നീ പോയപ്പോൾ
ഊരുചുറ്റി നടക്കുമെൻ കാമദേവന്റെ
ഊരുചുറ്റി നടക്കുമെൻ കാമദേവന്റെ
വാരോളി പൂമുഖം കണ്ടോ
നീയെന്റെ വാസന്ത ചേലനെ കണ്ടോ കണ്ടോ
തന താനിനന്നെ തനിന്നാനെ
തനിനാനി താനിനോ  തനി തനിനാനിനോ
താനിനോ തനി തനിനാനിനോ
 
ഏഴിമല കാറ്റേ തെച്ചിമല കാറ്റേ
തേനരുവിക്കരയിലെ തെമ്മാടി കാറ്റേ
തെമ്മാടി കാറ്റേ.. തെമ്മാടി കാറ്റേ..
തെമ്മാടി കാറ്റേ.. തെമ്മാടി കാറ്റേ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ezhimala katte thechimala katte

Additional Info

അനുബന്ധവർത്തമാനം