ഓ സായം സന്ധ്യാ തീരം

ഓ സായം സന്ധ്യാ തീരം ശൂന്യമായി
ഓ കണ്ണീർ മേഘപ്രാവും യാത്രയായി
ഏകാന്ത രാവിന്റെ കാണാക്കൂരയിൽ
മായും നിലാവും ഞാനും മാത്രയായി
നിന്നോർമ്മയെല്ലാം മാറോട് ചേർത്തെൻ
മായാ വേണുനാദം മൂകമായി
ഓ സായം സന്ധ്യാ തീരം ശൂന്യമായി 

കഴിഞ്ഞതെല്ലാം കനവുകൾ പോലെ
കരളിൽ  തെളിയും നാളുകളായി
നിറങ്ങളേഴും കരിയില പോലെ
കനലിൽ കരിയും രാവുകളായി ..
കാതരമേതോ കിളിമൊഴിയുന്നു
 പ്രേമാർദ്രമാകും ഗീതകം  
ലോലമീ പാതിരാ ചില്ലയിൽ..
ഓ സായം സന്ധ്യാ തീരം ശൂന്യമായി
ഓ കണ്ണീർ മേഘ പ്രാവും യാത്രയായി

മിഴി നനഞ്ഞും വിഭലമലഞ്ഞും
വിരഹിണിയാകും വിസ്മയ സന്ധ്യേ
അകലെയെങ്ങാണഭയകുടീരം
അലിവിൽ പൂക്കും പ്രണയ കുടീരം
വിടപറയുന്നെൻ മിഴി നിറയുമ്പോൾ
വിങ്ങുന്നതിന്നെൻ നൊമ്പരം
സാന്തമാം എന്റെയീ നൊമ്പരം

ഓ സായം സന്ധ്യാ തീരം ശൂന്യമായി
ഓ കണ്ണീർ മേഘ പ്രാവും യാത്രയായി
ഏകാന്ത രാവിന്റെ കാണാക്കൂരയിൽ
മായും നിലാവും ഞാനും മാത്രയായി
നിന്നോർമ്മയെല്ലാം മാറോട് ചേർത്തെൻ
മായാ വേണുനാദം മൂകമായി
ഓ സായം സന്ധ്യാ തീരം ശൂന്യമായി 
ഓ കണ്ണീർ മേഘ പ്രാവും യാത്രയായി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
oh saayam sandhya

Additional Info

Year: 
2003
Lyrics Genre: 

അനുബന്ധവർത്തമാനം