കണിമുല്ലകള്‍ പൂത്തതു പോലെ
കണിമുല്ലകള്‍ പൂത്തതു പോലെ
കവിതേ നിൻ ചിരി കണ്ടു
മണിമഞ്ഞളരഞ്ഞ നിലാവിൻ
അഴകേ നിൻ കുറി കണ്ടു
ഒരു നിമിഷകലികയിൽ
ശിശിരശലഭമേ പോരൂ മനസ്സോടലിയാൻ (2
എന്നും നിന്നെ മാത്രം
നെഞ്ചിനുള്ളിൽ കാത്തേ പോന്നു
ഏതോ പട്ടു തൂവൽ മെത്ത നീർത്തി ചായൂ ചാഞ്ഞൂ
മേലെ മാനത്തെ നറു പൈമ്പാൽ കിണ്ണത്തിൽ
ഇരുമഞ്ഞിൻ തുള്ളികളായി
ഇനി നമ്മൾ ചേരുമ്പോൾ
ഒരു പുതിയ പുടവയായ്
അതിൽ അരിയ കസവുമായി
ഒരു പുതിയ പുടവയായി
അരിയ കസവുമായി ഞാൻ അരികെ വരാം
(കണിമുല്ലകൾ പൂത്തതു പോലെ )
മേഘം പെയ്തിറങ്ങും
നിന്റെ കണ്ണിൽ കാണാമേതോ
പ്രേമം നെയ്തു പാടും
സ്വപ്നമേറ്റും മായാജാലം
കൊച്ചു നിലാച്ചിമിഴിൽ
ചെറു പിച്ചകമൊട്ടായി നീ
മഴ മേഞ്ഞൊരു താഴ്‌വര യിൽ കുനു കുഞ്ഞുവിളക്കായി നീ
ഒരു പ്രണയതുളസിയായ്
മിഴി വിരിയും ഉഷസ്സു പോൽ
ഒരു പ്രണയ തുളസിയായി വിരിയും ഉഷസ്സു പോൽ
ഞാൻ അരികിൽ വരാം
കണിമുല്ലകള്‍ പൂത്തതു പോലെ
കവിതേ നിൻ ചിരി കണ്ടു
മണിമഞ്ഞളരഞ്ഞ നിലാവിൻ
അഴകേ നിൻ കുറി കണ്ടു
ഒരു നിമിഷകലികയിൽ
ശിശിരശലഭമേ പോരൂ മനസ്സോടലിയാൻ
നിന്നെ സ്നേഹിപ്പൂ ഞാൻ മാളവികേ