കണ്ടാല്‍ മിണ്ടാ വായാടി

കണ്ടാല്‍ മിണ്ടാ വായാടി കൂടേറാതെടീ കൂത്താടീ
കുറുമ്പുമായി കുന്നോളം പറന്നു വാ (2)
കുന്നിലെ കുളിരാറ്റാൻ മഞ്ഞുപുതപ്പു തരാം
വെണ്ണിലാ തിരികത്തും വെള്ളിവിളക്കു തരാം
വേനലിൻ ചിറകിലെ തൂവലിൽ മഴ തരാം
പകൽ മുഴുവനും ഇരുന്നു പാടുവാൻ പൂമരം തരാം
കണ്ടാല്‍ മിണ്ടാ വായാടി കൂടേറാതെടീ കൂത്താടീ
കുറുമ്പുമായി കുന്നോളം പറന്നു വാ

ആരും നുള്ളാത്ത താരനെല്ലിക്ക
രാവിൽ കട്ടോണ്ട് കൂടെ കൊണ്ടേ വാ
ചെമ്മുകിലിൻ ചാന്തണിയും സൂര്യനേയും താ
ചന്തമെഴും തങ്കനിലാ തിങ്കളേയും താ (2)
കാറ്റടിക്കും കടലിലെ മുത്തുകൊണ്ട് മുത്തം താ
നിന്റെ വാർനെറ്റിമേൽ കുങ്കുമം കുറിയിടാം
തുടുതുടുക്കുമീ തുടുചിറകിനു ചന്ദനം തരാം
കണ്ടാല്‍ മിണ്ടാ വായാടി കൂടേറാതെടീ കൂത്താടീ
കുറുമ്പുമായി കുന്നോളം പറന്നു വാ
എലെ ലെലെലെ ..എലെ ലെലെലെ ..

ആറ്റിലെ കാവൽ മീൻ കുരുന്നെല്ലാം
നീലപ്പൊന്മാനായി റാഞ്ചികൊണ്ടേ വാ
നീലവയല്‍പ്പൂവിലെ തേനിരന്നു താ
കാൽത്തളയും കണിവളയും കിലുങ്ങിക്കിലുങ്ങി വാ (2)
പെയ്തിറങ്ങും മഴയിലെ ആലിപ്പഴം കൊണ്ടേ വാ
നിന്റെ കൺപീലിമേൽ അഞ്ജനം ചാർത്തിടാം
കുറുകുറുകും നിൻ കുണുക്കു പാട്ടിനു തുടി തരാൻ വരാം
(കണ്ടാല്‍ മിണ്ടാ വായാടി )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kandal minda vayadi

Additional Info

Year: 
2013
Lyrics Genre: 

അനുബന്ധവർത്തമാനം