മുത്തുവിളക്കിലൊരമ്പിളി വെട്ടം
മുത്തുവിളക്കിലൊരമ്പിളി വെട്ടം
തട്ടട്ടങ്ങനെ പൂക്കളിയാട്ടം ചന്ദ്രോൽസവമേളം
ഇനി ഇന്ദ്രോൽസവ കാലം (2)
ഉർവശി മേനക രംഭ തിലോത്തമ
സർവ്വ കലാത്വലകങ്ങടെ പൂർണ്ണിമ
കണ്ണിനു കർപ്പൂരം..
ഇത് കലയുടെ കൈലാസം
നാരദവീണാ നാദം കേൾക്കാം
നന്നിമൃദംഗ തരംഗം കേൾക്കാം
ഒയേലെലെ ഒയേലെലെ
(മുത്തുവിളക്കിലൊരമ്പിളി വെട്ടം)
താരമിഴിയുടെ താളം ഏഴു കടലോളം
താമരക്കൈ താരിൽ ദേവ സാമ്രാജ്യം (2)
മുത്തുകൾ കൊഴിയും മുഖമല്ലേ
മുടികെട്ടുന്നത് മുകിലല്ലേ പത്തരമാറ്റിൻ നിറമല്ലേ
കുത്തരിയൂണിൻ സുഖമല്ലേ ..ഓ ..ഓ
(മുത്തുവിളക്കിലൊരമ്പിളി വെട്ടം)
നാഗലോകത്താകാം നാളെ ലൊക്കേഷൻ
നാടുകാണാൻ പോയാൽ നല്ല വെക്കേഷൻ (2)
യന്ത്രം കണ്ടു മിഴിക്കുമ്പോൾ
അന്തം ചൊരിയണ മെയ്യല്ലേ
കിങ്ങിണി തൂണിൽ കുഴയുമ്പോൾ
സൂര്യൻ പതയണ പോക്കല്ലേ ഓ
ചെറിയൊരു മിഴിയിൽ പുഞ്ചിരിയങ്ങനെ
അഴകിയ വർണ്ണവസന്തമൊരുങ്ങും
(മുത്തുവിളക്കിലൊരമ്പിളി വെട്ടം)