ഒലിവ് തളിരിട്ടോ ഓര്‍മ്മകള്‍ പൂവിട്ടോ

ഒലിവ് തളിരിട്ടോ ഓര്‍മ്മകള്‍ പൂവിട്ടോ
ഒലിവ് തളിരിട്ടോ ഓര്‍മ്മകള്‍ പൂവിട്ടോ
ഓമലാളുടെ ചെമ്മരിയാടുകള്‍ മേയണകുന്നിന് പേരിട്ടോ
അവളും ഞാനും നട്ടു വളര്‍ത്തിയൊരത്തിമരത്തില്‍
കായുണ്ടോ കനിയുണ്ടോ
ഒലിവ് തളിരിട്ടോ ഓര്‍മ്മകള്‍ പൂവിട്ടോ
(ഒലിവ് തളിരിട്ടോ )

ഏദന്‍ സന്ധ്യകള്‍ ചായം ചാര്‍ത്തും
താഴ്‌വാരത്തിൽ ..
ഈ നീലമുന്തിരിവല്ലികള്‍ ചാഞ്ഞത്
നിന്‍റെ മെയ്യില്‍ തഴുകാനോ  (2)

കുന്തിരിക്കപ്പുകയില്ലേ കൂജനിറച്ചും വീഞ്ഞില്ലേ
കുഴലു വിളിക്കും കാറ്റില്ലേ കൂടെയുറങ്ങാനാളില്ലേ
നിന്‍റെ വാര്‍മുടി കോതിയൊതുക്കണതെന്‍റെ മിഴിയല്ലേ
നീ എന്‍റെ സഖിയല്ലേ
(ഒലിവ് തളിരിട്ടോ )

ഷാരോണ്‍പൂക്കല്‍ കാതോര്‍ക്കുന്നൊരു കാവല്‍മാടം
നിന്‍ മാരിപ്രാവുകള്‍ ദൂതിനു പോയത്
സോളമന്റെ അടുത്തേക്കോ (2)

മഞ്ഞുമൂടിയ കുന്നല്ലേ കുഞ്ഞുനെഞ്ചില്‍ ചൂടില്ലേ
വെള്ളിമേഘക്കുടയില്ലേ വെണ്ണിലാവുപുതയ്ക്കണ്ടേ
അന്തിവിണ്ണിനെ മടിയില്‍ ഇരുത്തിയതെന്‍റ അഴകല്ലേ
നീ എന്‍റെ സുഖമല്ലേ

ഒലിവ് തളിരിട്ടോ ഓര്‍മ്മകള്‍ പൂവിട്ടോ
ഒലിവ് തളിരിട്ടോ ഓര്‍മ്മകള്‍ പൂവിട്ടോ
ഓമലാളുടെ ചെമ്മരിയാടുകള്‍ മേയണകുന്നിന് പേരിട്ടോ
അവളും ഞാനും നട്ടു വളര്‍ത്തിയൊരത്തിമരത്തില്‍
കായുണ്ടോ കനിയുണ്ടോ
ഒലിവ് തളിരിട്ടോ ഓര്‍മ്മകള്‍ പൂവിട്ടോ
ഒലിവ് തളിരിട്ടോ ഓര്‍മ്മകള്‍ പൂവിട്ടോ
ഓഹോഹോ ഓഹോ ഓ ഓഹോ
എഹെഹേ എഹേ എഹെഹേ എഹേ
ഓഹോഹോ ഓഹോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
olivu thaliritto ormmakal poovitto

Additional Info

അനുബന്ധവർത്തമാനം