കാറ്റായി വീശും ചിറകടിച്ചലയും

കാറ്റായി വീശും ചിറകടിച്ചലയും
മനസ്സേ ഓ കാതര മനസ്സേ
നിനക്കറിയാമോ അടുത്തറിയാമോ
മനസ്സ് ഓ അവളുടെ മനസ്സ്
എങ്കിൽ ഒന്ന് പറയു
പൊന്നലകൽ ഇളകുമെൻ സ്നേഹം
ആലയിൽ തേനലയിൽ
കുണുങ്ങി ഒഴുകാണ മോഹം
കാറ്റായി വീശും ചിറകടിച്ചലയും
മനസ്സേ ഓ കാതര മനസ്സേ
മനസ്സേ ഓ കാതര മനസ്സേ

എന്തിനെന്നറിയാതെ വിടരുന്നു ഞാൻ
പൂ വസന്ത സുന്ദര മലരിതളായി
എന്തിനെന്നറിയാതെ പാടുന്നു ഞാൻ
ഈ വസന്ത രാവിൽ പാടും രാക്കുയിലായി
അറിയാതെ ആരോരും അറിയാതെ
കണ്ടു ഞാൻ അവൾ പോലും തിരിച്ചറിയാതെ
അടുക്കാതെ ഒന്നും മിണ്ടാതെ
അടുത്ത് ഞാൻ നിൽപ്പൂ
കാറ്റായി വീശും ചിറകടിച്ചലയും
മനസ്സേ ഓ കാതര മനസ്സേ
മനസ്സേ ഓ കാതര മനസ്സേ

ഓ ആരോരുമറിയാത്തോരുന്മാദം
ഉള്ളിൽ പതഞ്ഞു നുരയുന്നോരുന്മാദം
പറയാനറിയാത്ത പരിഭവങ്ങൾ
പകൽ കനവിലലിയുന്നു പരിസരങ്ങൾ
മിഴിയിനയിൽ നീല നിലാക്കായലുമായി
മുടിയിഴകിൽ കാർമുകിലിൻ അലയഴകായി
അവളരികെ ഇന്ന് അവളരികെ
അജ്ഞാതർ അടുത്തടുത്തറിഞ്ഞവൻ ഞങ്ങൾ
(കാറ്റായി വീശും ചിറകടിച്ചലയും)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kattayi veeshum

Additional Info

Year: 
2005
Lyrics Genre: 

അനുബന്ധവർത്തമാനം