സന്ധ്യയാം കടലിലെ

സന്ധ്യയാം കടലിലെ സൂര്യന്‍ എങ്ങോട്ടു പോയി
കാര്‍മുകില്‍ കുടിലിലെ ചന്ദ്രനെങ്ങോട്ടു പോയി
ഇരുളുന്നു മണ്‍കൂടിതില്‍ ഒരു താരകം മാത്രമായി
ഞാന്‍ ഏകയായി ഞാന്‍ ഏകയായി
നിന്‍ വാക്കുകള്‍ എന്‍ സാന്ത്വനം മാത്രമായി
സന്ധ്യയാം കടലിലെ സൂര്യന്‍ എങ്ങോട്ടു പോയി
കാര്‍മുകില്‍ കുടിലിലെ ചന്ദ്രനെങ്ങോട്ടു പോയി

അച്ഛന്റെ സ്വപ്നമോ പ്രണയത്തിന്‍ ദാഹമോ
ഇതിലേതെന്‍ ദൈവമേ വലുതേതെന്നോതുമോ
കനിവില്ലാ കാലമേ
വിധി തീര്‍ക്കും കെണികളില്‍
ഇനി മുന്നോട്ടണയുവാന്‍ വഴിയേതെന്നോതുമോ
ഓര്‍മ്മകള്‍ മായ്ക്കുവാന്‍ എന്തെളുപ്പം
മറവിയില്‍ മുങ്ങുവാന്‍ എന്തെളുപ്പം
മായ്ച്ചാലും മായുമോ തീര്‍ത്താലും തീരുമോ
ആത്മാവിലെ മുറിവുകള്‍
സന്ധ്യയാം കടലിലെ സൂര്യന്‍ എങ്ങോട്ടു പോയി
കാര്‍മുകില്‍ കുടിലിലെ ചന്ദ്രനെങ്ങോട്ടു പോയി
ആ ..ആ ..
ഞാനറിയാതെന്നിലെ മുരളിയിലൊരു ഗാനമായി
ഞാനറിയാതെന്നിലെ തേന്‍ തുളുമ്പും ഈണമായി
അനുരാഗം വന്നതും അതു മെല്ലെ പൂത്തതും
പ്രണയത്തിന്‍ ശലഭമായി അവ മെല്ലെ പറന്നതും
വെറുതെയെന്നോതുവാന്‍ എന്തെളുപ്പം
വ്യർത്ഥമെന്നോതുവാന്‍ എന്തെളുപ്പം
എന്‍ കരളേ എങ്ങു നീ
എന്‍ നിഴലേ എങ്ങു നീ
ഈ വീഥിയില്‍ ഞാന്‍ മാത്രമായി
(സന്ധ്യയാം കടലിലെ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
sandhyaam kadalile

Additional Info

Year: 
2005
Lyrics Genre: 

അനുബന്ധവർത്തമാനം