അഞ്ജന ഹരിദാസ്
ഗായിക, റേഡിയോ-ടിവി അവതാരക, അഭിനേത്രി എന്നീ വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചു. സ്കൂൾ കാലഘട്ടത്തിൽ തന്നെ പൊതു പരിപാടികൾ അവതരിപ്പിച്ച് പരിചയം നേടിയ അഞ്ജന, ഷാർജ അടിസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന “റേഡിയോ ഏഷ്യ”യിൽ റേഡിയോ ജോക്കി ആയിരുന്നു. ദുബായി അടിസ്ഥാനമാക്കി എംജി ശ്രീകുമാറും അനൂപ് ശങ്കറുമൊക്കെ അവതരിപ്പിച്ച "വോയിസ് ഓഫ് അറേബ്യ” എന്ന സംഗീത പ്രോഗ്രാമിലൂടെയാണ് ടിവി അവതാരകയായി രംഗത്തെത്തുന്നത്. വിവാഹത്തിനു ശേഷം തിരുവനന്തപുരത്തെ ക്ളബ് എഫ് എമ്മിൽ റേഡിയോ ജോക്കിയായി തുടർന്ന അഞ്ജന തുടർന്ന് ഏഷ്യാനെറ്റിലെ “ഹൃദയരാഗം” എന്ന സംഗീതപരിപാടിയുടെ അവതാരകയായി മാറി. ജീവൻ ടിവിയിലെ “ശുഭരാത്രി” എന്ന പരിപാടിയും അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു.
രാജേഷ് പിള്ള സംവിധാനം ചെയ്ത് 2004ൽ പുറത്തിറങ്ങിയ “ ഹൃദയത്തിൽ സൂക്ഷിക്കാൻ എന്ന ചിത്രത്തിന് വേണ്ടി മോഹൻസിതാരയുടെ ഈണത്തിൽ ഒരു താരാട്ട് പാട്ട് പാടി സിനിമാ പിന്നണി ഗാനരംഗത്ത് തുടക്കം കുറിച്ചുവെങ്കിലും അത് തുടരാൻ സാധിച്ചില്ല. ആൽബങ്ങളിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ച് തുടങ്ങിയ അഞ്ജന “ഫാദേഴ്സ് ഡേ”, “വെടിവഴിപാട്” എന്ന ചിത്രങ്ങളിൽ വേഷമിട്ടു. ഏഷ്യാനെറ്റ്, മഴവിൽ മനോരമ,സൂര്യാ ടിവി തുടങ്ങിയ ചാനലുകളിലെ ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു. എ ഹരികുമാറിന്റെ പ്രശസ്തമായ ചെറുകഥ "ശ്രീപാർവ്വതിയുടെ പാദങ്ങൾ" എന്ന ഹ്രസ്വചിത്രത്തിൽ അഭിനയിച്ചു.
ഭർത്താവ് പ്രിയൻ,മകൻ-അച്ചു.
അഞ്ജനയുടെ ഫേസ് ബുക്ക് പ്രൊഫൈൽ :- ഇവിടെയുണ്ട്
അവലംബങ്ങൾ : - ഡ്യൂൾ ന്യൂസ്