രാവിന്റെ മൂകമാം ശ്യാമാംബരങ്ങളിൽ

Year: 
2013
Film/album: 
Ravinte mookamaam (malayalam film kaanchi)
0
No votes yet

രാവിന്റെ മൂകമാം ശ്യാമാംബരങ്ങളിൽ
മിഴിനീർക്കണങ്ങളെ സ്നേഹിച്ചു ഞാൻ
പുലർകാലനാളമെൻ ശാപമായി ഉണരുമ്പോൾ
പാഥേയമില്ലാത്ത പഥികനായി ഞാൻ (2)

കലിയുഗ സന്ധ്യയിൽ ഉമ്മറപ്പടിയിൽ ഞാൻ
തീപ്പന്തമെറിയുന്ന കാഴ്ച്ച കണ്ടു 
പാതിരാച്ചെപ്പിന്റെ വാ പിളർന്നുള്ളിലേക്കലറുന്നൊരാഴിയും 
നോക്കി നിന്നു..
അമ്മതൻ മടിയിൽ നിന്നെഴുന്നേറ്റ്‌ മറയുന്ന
മരണമെന്നവളെ നെഞ്ചോടു ചേർത്തു
മരണമെന്നവളെ നെഞ്ചോടു ചേർത്തു

കാകന്റെ കണ്ണുമായി കഴുകന്റെ കാലുമായി
യമവേഷമിട്ടവൻ അരികെ നിൽപ്പൂ
കാക്കിയും കള്ളനും കൈകോർത്തു നിൽക്കുമ്പോൾ
ഗാന്ധിമാരുണ്ടെങ്കിലെന്തു കാര്യം
മിഴിനീർക്കണങ്ങളാൽ നീറും മനസ്സിനെ
മൗനശരങ്ങളാൽ താഴിട്ടവർ
കാൽകളിൽ ചങ്ങല കോർത്തണിയിച്ചവർ
പറയാതെ എന്തോ പറഞ്ഞകന്നു
സ്വാർദ്ധമീ ലോകം കപടമീ സ്നേഹം
നിഴൽ മാത്രമാണെനിക്കിന്നു സ്വന്തം
നിഴൽ മാത്രമാണെനിക്കിന്നു സ്വന്തം
നിഴൽ മാത്രമാണെനിക്കിന്നു സ്വന്തം
നിഴൽ മാത്രമാണെനിക്കിന്നു സ്വന്തം

നാട്ടുവഴിയിലെ ചുമടുതാങ്ങിയിൽ
രാവുറക്കും കോമരം ഞാൻ
നെഞ്ചിലെരിയും കനലുകൊണ്ടെൻ
കുളിരകറ്റും ജീവിതം
കുളിരകറ്റും ജീവിതം

klL06svGGbQ