മുല്ലപ്പൂചേലുള്ള മന്ദാര പെണ്ണിൻമേൽ
മുല്ലപ്പൂചേലുള്ള മന്ദാര പെണ്ണിൻമേൽ
ശൃംഗാരം തൂമഞ്ഞൾ ചാർത്തിയോ.. ഓ
കുന്നോളം മോഹങ്ങൾ അമ്മാനമേറുംനേരം
നിന്നിഷ്ടം നീ മെല്ലെ ചൊല്ലുമോ
മഴവില്ലഴകിൽ അനുരാഗം കാണുവതെങ്ങോ
നറുപുഞ്ചിരിയാൽ നീ നെഞ്ചിൽ ചായുവതെന്നോ
പ്രണയാർദ്രമാകുന്നാരോ ദൂരെ
നാണത്താൽ മൂടും പെണ്ണേ
നീ മിഴിയാൽ ചൊല്ലാമോ
മുല്ലപ്പൂ ചേലുള്ള മന്ദാര പെണ്ണിൻമേൽ
ശൃംഗാരം തൂമഞ്ഞൾ ചാർത്തിയോ.. ഓ ..ഓ
മേല്ലെമെല്ലെ ഒഴുകും പനിനീർ മഴയായി മൗനം
നിൻ മൗനം
അരമണി കിലുങ്ങും ആമ്പൽക്കടവിൽ
നാണം നിൻ നാണം
ആരോരുമറിയാതെ ആവണിപ്പൂവേ നീ
ആതിരചേലോടെ മിഴിചേർന്നുനിൽക്കാമോ
ദൂരെ ഇനി ദൂരെ
ഈ മിഴികൾ താനേ മൂടും നേരം
നീയോ തേനഴക് ..
മുത്തുമുത്തുപോലെ മഞ്ഞുമഴ പെയ്യും രാവിൽ
ഈ രാവിൽ
ചിരിമണി തൂകും മിഴിയൂഞാലിൽ മോഹം
നിൻ മോഹം
കളിവാക്കു ചൊല്ലും നേരം കേൾക്കാത്തതെന്തേ നീ
നറുതേൻ നിലാവായി മിന്നും
ശലഭങ്ങളായി മാറാം..
ദൂരെ ഇനി ദൂരെ.
ഈ മിഴികൾ താനേ മൂടും നേരം
നീയോ തേനഴക് ..
മുല്ലപ്പൂ ചേലുള്ള മന്ദാര പെണ്ണിൻമേൽ
ശൃംഗാരം തൂമഞ്ഞൾ ചാർത്തിയോ..
കുന്നോളം മോഹങ്ങൾ അമ്മാനമേറുംനേരം
നിന്നിഷ്ടം നീ മെല്ലെ ചൊല്ലുമോ
മഴവില്ലഴകിൽ അനുരാഗം കാണുവതെങ്ങോ
നറുപുഞ്ചിരിയാൽ നീ നെഞ്ചിൽ ചായുവതെന്നോ
പ്രണയാർദ്രമാകുന്നാരോ ദൂരെ
നാണത്താൽ മൂടും പെണ്ണേ
നീ മിഴിയാൽ ചൊല്ലാമോ
ഉം..ഉം..ഉം