കുയിലിന്റെ പാട്ട് കേട്ടോ
കുയിലിന്റെ പാട്ടു കേട്ടോ
കുറുമൊഴി മുല്ല പൂത്തോ
കഥയറിയാതെ നിന്നോ
കനവിലൊരാള് വന്നോ (2)
കുയിലിന്റെ പാട്ട് കേട്ടോ
കുറുമൊഴി മുല്ല പൂത്തോ
നീ വിണ്ണിൻ നീർ തേടും വേഴാമ്പലാണോ
നീ തേനിൽ നീരാടും നീലാമ്പലാണോ
നീ തേടും മേഘമെൻ ഉള്ളത്തിലാണോ
നീ പൂക്കും പൊയ്കയെൻ കൈക്കുമ്പിളാണോ
നിൻ ചിരിയിൽ നീളേ മനസ്സിൻ നിലാവാണോ
കുയിലിന്റെ പാട്ടു കേട്ടോ
കുറുമൊഴി മുല്ല പൂത്തോ
കഥയറിയാതെ നിന്നോ
കനവിലൊരാള് വന്നോ
കുയിലിന്റെ പാട്ടു കേട്ടോ
കുറുമൊഴി മുല്ല പൂത്തോ
നിൻ വാക്കിൽ കൂടേറും കുഞ്ഞാറ്റയാണോ
നിൻ നോക്കിൽ പൂത്താടും പൂമ്പാറ്റയാണോ
ഓരോരോ രാവിനും കുളിരേറെയാണോ
നിൻ ശ്വാസക്കാറ്റിനും ചൂടേറെയാണോ
നിൻ ഓർമ്മയിലൂറും പുളകം പുതപ്പാണോ
(കുയിലിന്റെ പാട്ട് കേട്ടോ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
kuyilinte pattu ketto
Additional Info
Year:
2013
Lyrics Genre:
ഗാനശാഖ: