കിഴക്ക് കിഴക്ക് കുന്നിൽ മീതെ

തന്തനാന താന താനിന്ന
തന്തനാന താന താനിന്ന
തന്തതാന തന്തതാന തന്തതാന തന
തനനന തനനന തനനന തനനന

കിഴക്ക് കിഴക്ക് കുന്നിൽ മീതെ
ഉദിച്ചു വന്ന നിലാവല വീണു
ഇരുട്ടുവാഴും കുളത്തിലാകെ
പോന്നു തിളങ്ങി
എന്നാൽ ഒരുത്തി തൂകിയ പുഞ്ചിരി വീണെൻ
നെഞ്ചു കലങ്ങി
അവളുടെ ഇരിപ്പ് കണ്ടും നടപ്പ് കണ്ടും
ഉള്ളു കുലുങ്ങി
തന്തനാന താന താനിന്ന
തന്തനാന താന താനിന്ന
തന്തതാന തന്തതാന തന്തതാന തന
തനനന തനനന തനനന തനനന 

പെരുംപിലാവിലെ ചന്ത പിരിഞ്ഞു
ച്ചുംച്ചക ചകച്ചും ചുമച്ചകാ 
കിട്ടിയ കാശും കളിച്ചു തീർന്നു
ഹേയ് ച്ചുംച്ചക ചകച്ചും ചുമച്ചകാ 
പെരുംപിലാവിലെ ചന്ത പിരിഞ്ഞു
കിട്ടിയ കാശും കളിച്ചു തീർന്നു
അവൾക്ക് വാങ്ങിയ ചാന്തും വളയും
ഷാപ്പിലിരുന്നു
പിന്നെ കുടിച്ച കള്ളിൻ തരിപ്പ് തീർന്നു
കണ്ണ് നിറഞ്ഞു
(കിഴക്ക് കിഴക്ക് കുന്നിൽ മീതെ )

മുറിഞ്ഞ ബീടികുറ്റി പുകയ്ച്ച്
വരമ്പ് കേറി പറമ്പ് താണ്ടി ൯ (2 )
അരകിറുക്കിൽ രാവും പകലും
പണ്ട് നടന്നു
പിന്നെ കടിച്ച മാങ്ങചുനപ്പു മാത്രം
ചുണ്ടിലെരിഞ്ഞു

(കിഴക്ക് കിഴക്ക് കുന്നിൽ മീതെ )

തന്തനാന താന താനിന്ന
തന്തനാന താന താനിന്ന
തന്തതാന തന്തതാന തന്തതാന തന
തനനന തനനന തനനന തനനന 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kizhakk kizhakk kunnin

Additional Info

Year: 
2013

അനുബന്ധവർത്തമാനം