നടന്നു നടന്നു നീങ്ങിയ കാലം

നടന്നു നടന്നു നീങ്ങിയ കാലം
കുതിച്ചു കുതിച്ചു പാഞ്ഞൊരു കാലം
തിരകൾ മുറിച്ച് നീന്തിയ കാലം
വിണ്ണിൽ ഉയർന്നു പറന്നൊരു നേരം
ഒർമ്മയിലുണ്ടോ ഒർമ്മയിലുണ്ടോ ഒർമ്മയിലുണ്ടോ

ഏതോ..ഏതോ ..ഏതോ
കാട്ടുവഴികൾ മൂടിയ പുല്ലാഞ്ഞി പാഴിലകൾ
പുത്തൻ പാത നിവരാൻ കുനിയും
പൂവാക തണലിടങ്ങൾ
മഴ വേണം ഈ പുഴ വേണം
ഈ വഴിയിൽ ഇനിയും വരുവോർക്കായി
നടന്നു നടന്നു നീങ്ങിയ കാലം
കുതിച്ചു കുതിച്ചു പാഞ്ഞൊരു കാലം

ലോകം വേഗമോടാനായുമീ
ഉല്ലാസ വീഥികളിൽ
എത്തീ കാറ്റോരലയായി പലയുഗ 
സഞ്ചാര കഥകളുമായി
മഴ വേണം ഈ പുഴ വേണം
ഈ വഴിയിൽ ഇനിയും വരുവോർക്കായി

നടന്നു നടന്നു നീങ്ങിയ കാലം
കുതിച്ചു കുതിച്ചു പാഞ്ഞൊരു കാലം
തിരകൾ മുറിച്ച് നീന്തിയ കാലം
വിണ്ണിൽ ഉയർന്നു പറന്നൊരു നേരം
ഒർമ്മയിലുണ്ടോ ഒർമ്മയിലുണ്ടോ ഒർമ്മയിലുണ്ടോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nadannu nadann neengiya kalam

Additional Info

Year: 
2013

അനുബന്ധവർത്തമാനം