ഇരവിനോ പകലിനോ

ഇരവിനോ പകലിനോ നിനവിനോ വേഗം
കനവിലെ കിളികൾതൻ ചിറകിനോ വേഗം
ഒഴുകിടും കാലമേ ചേക്കേറാൻ ഇടതരൂ
നിൻ താളം പകർന്നു തന്നേ പോ

കണ്ണിൽ കാണ്മതെല്ലാം മായക്കാഴ്ച മാത്രം
മിന്നും മിന്നി മായും മിന്നാമിന്നി
പോലെ പോകവേ...
ചെറുതാരമേ നീ പൊലിയുന്ന പോലെ
സ്വപ്നങ്ങൾ താനേ അണയുന്നുവോ

എന്നുള്ളിലായിരം കനലെരിയുമ്പോഴും
ഗാനമായ് പൂവിടും നെഞ്ചിലെ നൊമ്പരം ഹാ
സമയമേ നിൻ‌മനം അറിയുവാനാകുമോ
നീയും ഞാനും തിരകളിൽ അലിയുമ്പോൾ

ഇരവിനോ പകലിനോ നിനവിനോ വേഗം
കനവിലെ കിളികൾതൻ ചിറകിനോ വേഗം
ഒഴുകിടും കാലമേ ചേക്കേറാൻ ഇടതരൂ
നിൻ താളം പകർന്നു തന്നേ പോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Iravino pakalino

Additional Info

Year: 
2013

അനുബന്ധവർത്തമാനം