അകലുവതെന്തിനോ മറയുവതെന്തിനോ

അകലുവതെന്തിനോ  മറയുവതെന്തിനോ 
ഇരുളല തന്നിൽ നീ
പൊരുളേ.. 
പലമുഖമിങ്ങനെ സ്മ്രിതികളിലങ്ങനെ 
തെളിവാർന്നുവൊ  മാഞ്ഞുവോ 
ഇതിലെ നിഴലായി നിരയായി ..
ഇതുവഴിയേ ഇതുവഴിയേ ..

കനലാളുമീ വിരഹമോ
മധുരം തരും പ്രണയമോ..
തിരിനാളമെതൊ കാറ്റിൽ മറയും ലോകം
തളിരില വിരിയാൻ വരുമൊരു കാലം
കരിയില കൊഴിയാൻ മറുകാലം
ഇതുവഴിയേ ഇതുവഴിയേ ..

അകലുവതെന്തിനോ  മറയുവതെന്തിനോ 
ഇരുളല തന്നിൽ നീ
പൊരുളേ.. 
പലമുഖമിങ്ങനെ സ്മ്രിതികളിലങ്ങനെ 
തെളിവാർന്നുവൊ  മാഞ്ഞുവോ 
ഇതിലെ നിഴലായി നിരയായി ..
ഇതുവഴിയേ ഇതുവഴിയേ ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
akaluvathenthino marayuvathenthino