ഇളം വെയിൽ തലോടവേ

ഇളം വെയിൽ തലോടവേ തുടങ്ങുമീ സമാഗമം
നിലാമഴ വരുംവരെ  തുടർന്നിടും പ്രിയോത്സവം
പിരിഞ്ഞുപോവല്ലൊരിയ്ക്കലും മിഴിയടഞ്ഞാലും
മെയ് ദൂരെദൂരെയാവുമ്പോഴും
ദൂരെദൂരെയാവുമ്പോഴും..
ഉള്ളങ്ങൾ തമ്മിൽ സ്വപ്നം തോറും കൈകോർക്കും

ഓർക്കാതെ പെയ്ത മഴ നേരം
പറയാതെയെന്റെ കുടയാവാൻ
നീ വന്നതോർത്തെൻ കൺ‌നിറഞ്ഞു കൂട്ടുകാരാ
നീയെനിക്കെന്നുമെല്ലാം തന്നു
കണ്ണിമയ്ക്കാതെ കാവൽ നിന്നു
നീ വിളിയ്ക്കാതുണർന്നില്ലല്ലോ ഞാൻ
ഇന്നോളം

ഇളം വെയിൽ തലോടവേ തുടങ്ങുമീ സമാഗമം

കണ്ടില്ല തമ്മിലെന്നാലും
മനസ്സിന്റെ താളമുടനീളം
ഞാൻ കേട്ടുവെന്നും നിന്റെ നാദം കൂട്ടുകാരാ
നെഞ്ചിടിപ്പുള്ള കാലത്തോളം
നിമിഷമാകുന്ന മുത്തിൻ മേലെ 
സൗഹൃദത്തിന്റെ ചിത്രം കൊത്തും നാം ചേലോടെ
ഇളം വെയിൽ തലോടവേ തുടങ്ങുമീ സമാഗമം
പിരിഞ്ഞുപോവല്ലൊരിയ്ക്കലും മിഴിയടഞ്ഞാലും
മെയ് ദൂരെദൂരെയാവുമ്പോഴും
ദൂരെദൂരെയാവുമ്പോഴും..
ഉള്ളങ്ങൾ തമ്മിൽ സ്വപ്നം തോറും കൈകോർക്കും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ilam veyil thalodave

Additional Info

Year: 
2013