കുങ്കുമം വിൽക്കുന്ന സന്ധ്യേ

കുങ്കുമം വിൽക്കുന്ന സന്ധ്യേ
തമിഴകത്തെത്തിയ മങ്കേ
തെന്നൽ മയങ്ങും മണലോരങ്ങളിൽ
നിന്നെ കാണാനെന്തു രസം  (കുങ്കുമം)

നിന്റെ വാർമുടി പോലെ
വംഗസമുദ്രം ഇളകുന്നു
നിന്റെ ശ്വാസലയങ്ങൾ
എന്റെയുള്ളിൽ നിറയുന്നൂ
ഒന്നാകും നമ്മളൊന്നാകും ഈ
വർണ്ണമഞ്ജരിയിൽ  (കുങ്കുമം)

നിന്റെ തിരുക്കുറൾ കേട്ടു
നീയിടും കോലങ്ങൾ കണ്ടു
നിന്റെ രാഗാഞ്ജ്അലിയിൽ
എന്റെ സ്വപ്നം വിടരുന്നൂ
ഒന്നാകും നമ്മളൊന്നാകും ഈ
ആർദ്രനീലിമയിൽ  (കുങ്കുമം)



നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kunkumam vilkkunna sandhye

Additional Info

Year: 
1982

അനുബന്ധവർത്തമാനം