മലയാളത്തൊടിനീളേ...

പൂവേ..പൊലി പൂവേ..പൊലി പൂവേ..പൊലി പൂവേ….
പൂവേ..പൊലി പൂവേ..പൊലി പൂവേ…പൊലിപൂവേ….


മലയാളത്തൊടിനീളേ.. പൂത്തിരുവോണം
മാവേലിക്കരയാകേ പൂവിളിപൊടിപൂരം
കാണിപ്പൊന്നൂതിയുരുക്കി
കസവാടകൾ ചാർത്തിയൊരുങ്ങി
ഇലയിട്ടൊരു സദ്യയൊരുക്കാം പോരൂ കിളിമകളേ…
മലനാടിൻ കളമൊഴിയേ… 


പൊന്നമ്പിളിവട്ടമൊടൊത്തൊരു പപ്പടമിഞ്ചിയുമവിയലുമായ്
ഉപ്പേരിയുമോലൻ കാളൻ, പച്ചടി, കിച്ചടി, തൊടുകറിയും
തുമ്പപ്പൂ ച്ചോറില്‍  വിളമ്പാന്‍  നെയ്തൊട്ടപരിപ്പുണ്ടേ…
കണ്ണന്നമൃതൂട്ടിയെടുത്തൊരു പാൽപ്പായസരസമുണ്ടേ
പഴമാങ്ങാപ്പുളിശ്ശേരിക്കെതിരാരതു സംഭാരം!,
പിന്നെ, പുതുവെറ്റിലനൂറണിയിച്ചരികേ ഹാ..! സംസാരം…! 


തിരുവാതിരവട്ടമൊരുക്കിപ്പുത്തൻ തേന്മൊഴിമാർനിരയായ്
പുലികളിയുടെ ചോടുചവിട്ടി വരുന്നുകിടാങ്ങളുമാവഴിയേ
കാലത്തിൻ മറവിയിലാഴും പഴമനസ്സുകളിന്നെവിടേ?
കോലങ്ങൾ കെട്ടിനടക്കും കൂത്താടികളറനിറയേ!
ഹൃദയങ്ങളിലിന്നും വിങ്ങുകയായ് ഗതസൌഭാഗ്യം,
മാറിൽ, കഥകേട്ടു തളർന്നുമയങ്ങുകയാണെൻ സന്താനം!

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Malayalathodi neele...

Additional Info

Year: 
2009
ഗാനശാഖ: 

അനുബന്ധവർത്തമാനം