വാ വാ വാ വീരാ
വാ വാ വാ വീരാ
വീര വിരാട വിരാജിതനേ
ഊക്കുള്ള നെഞ്ചിന്നുടയവനേ
വാക്കിലും നോക്കിലും വീറുള്ളോനേ (2)
പൊന്നാര്യൻ പാടം വിളഞ്ഞപോലെ
പൊന്നാം ഉടലിനു അഴകുള്ളോനേ
ഇന്നു ഞങ്ങടെ കണ്ണിലെ കൃഷ്ണമണിയും നീ
ഇന്നു ഞങ്ങടെ നെഞ്ചിലുദിക്കണ സൂര്യനും നീ
മലനാടിന്നുടയോനേ ജീവനിൽ ജീവനേ
കാലതിനാഥനേ നായാട്ടുവീരനേ.. ( വാ വാ വാ വീരാ.. )
കണ്ണിനും കണ്ണാണേ ..
അവൻ മാണിക്യക്കല്ലാണേ
നേരും വെളുത്തെടീ കാവതിപ്പെണ്ണേ
സൂര്യനുദിച്ചെടീ പെണ്ണെ ( നേരം … )
പൂ പറിക്കെടീ പുടവ ചുറ്റെടീ
താളം തുള്ളെടീ ചെങ്കരുന്നേ
വീണ്ടും നമ്മുടെ നാടിന്നൊരു പൂവണിക്കാലം
വീരൻ നമ്മുടെ തോഴനീവഴി
പോകുന്നുണ്ടെടീ കുഞ്ഞാളേ
പാടാൻ വായോ ആവണിക്കതിരേ
കളിയാടാൻ വായോ മാരിമഴക്കുളിരേ..
( വാ വാ വാ വീരാ.. )
ചിങ്ങനിലാവാണേ … അവനന്തിച്ചുവപ്പാണേ ..
അംഗനമാരുടെ പൊൻകനവാണേ
അങ്കം ജയിച്ചവനാണേ (2)
തപ്പുകൊട്ടെടീ താലം തൂക്കെടീ
തുടീ തുടിക്കെടി കണ്ണാളേ
വീരൻ നമ്മുടെ തോഴൻ വന്നെടീ
താളം കൊട്ടെടീ പെണ്ണാളെ
ഇല്ലം നിറക്കെടീ വല്ലം നിറക്കെടീ
ചെല്ലം നിറക്കെടീ ചെല്ലക്കിളീ
പാടാൻ വായോ ആവണിക്കതിരേ
കളിയാടാൻ വായോ മാരിമഴക്കുളിരേ..
( വാ വാ വാ വീരാ.. )